Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റ്; കോടതി അലക്ഷ്യ ഹര്‍ജിയില്‍ കെപിസിസിക്ക് നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റിലും സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിലും കോടതിയലക്ഷ്യമുണ്ടെന്നാരോപിച്ചുള്ള ഹർജിയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നോട്ടീസ്. കോടതി വളപ്പിലെ രാഷ്ട്രീയ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുൽ ഗാന്ധിയോടും മറ്റ് എതിർകക്ഷികളോടും മറുപടി നൽകാൻ നിർദേശിച്ചത്. അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാംഷ് ബിഷ്ത്, ആശിഷ് ഗോപാൽ ഗാർഗ്, ശ്വേത ഗാർഗ് എന്നിവർ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ഉത്കർഷ് ജയ്‌സ്വാൾ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ പരാമർശങ്ങളുടെ പേരിൽ കെപിസിസിക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹിയിലെ പൊലീസ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ക്രമസമാധാനം തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ക്രമസമാധാനം തന്റെ മേഖലയല്ലെങ്കിൽ ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്നും പകരം യോഗ്യനായ മറ്റൊരാളെ കണ്ടെത്തിക്കൊള്ളാമെന്നുമായിരുന്നു പോസ്റ്റിലെ പരാമർശം. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.

പോസ്റ്റ് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നായിരുന്നു പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം. സംഭവത്തിൽ സോഷ്യൽ മീഡിയ കോർഡിനേറ്റർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒരു ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഭരണഘടനയുടെ 121, 124(4) അനുച്ഛേദങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസിനെ സമ്മർദത്തിലാക്കാനുള്ള കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ നീക്കം ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.

ചീഫ് ജസ്റ്റിസിന് പകരക്കാരനെ ഒരു രാഷ്ട്രീയ പാർട്ടി കണ്ടെത്തുമെന്ന തരത്തിലുള്ള പരാമർശം ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഹർജിയിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന ആവശ്യത്തെ അപലപിച്ച് സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ്സ് അസോസിയേഷനും പാസാക്കിയ പ്രമേയങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix