Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപിയെ എതിർക്കുമ്പോൾ മറുപടി പറയാൻ സമയവും നൽകണം; നിയമസഭയിൽ ബി ബി ഗോപകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിജെപി സർക്കാരിനെ വിമർശിക്കുമ്പോൾ മറുപടി പറയാൻ മതിയായ സമയം അനുവദിക്കണമെന്ന് ബി ബി ഗോപകുമാർ എംഎൽഎ. നിയമസഭയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിലെ ഉപക്ഷേപ ചർച്ചയ്ക്കിടെ മറുപടി പറയാൻ ബിജെപി അംഗത്തിന് അനുവദിച്ചത് ഒരു മിനിറ്റ് മാത്രമായിരുന്നു. മോദി ഒരു കാര്യം നടപ്പാക്കുമെന്ന് പറഞ്ഞാൽ ആരുടെയും ഭീഷണിക്ക് വഴങ്ങി പിന്നോട്ടുപോകില്ലെന്നും ഇന്ത്യയിലെ യുപിഐ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്നും ഗോപകുമാർ പറഞ്ഞു.

സാധാരണക്കാരെ ബാധിക്കുന്ന രീതിയിലല്ല യുപിഐ സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപകുമാർ സംസാരം തുടർന്നതോടെ സമയം അവസാനിച്ചെന്ന് ചെയർ അറിയിച്ചു. ഒരു മിനിറ്റിൽ കൂടുതൽ സംസാരിച്ച് അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിട്ടും പ്രസംഗം തുടർന്നതോടെ ബിജെപി അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ്, എൽ ഡി എഫ് അംഗങ്ങൾ പിന്തുണച്ചപ്പോൾ മൂന്ന് ബിജെപി അംഗങ്ങൾ എതിർത്തു.

എസ് ഐ ആർ നടപടികളിലെ അപാകതകൾ കാരണം അർഹരായവർ വോട്ടർ പട്ടികയിൽനിന്ന് പുറത്തായെന്നും നടപടികൾ സുതാര്യമാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും പ്രമേയം കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന രീതി പരിഷ്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്നും ഇതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

എന്നാൽ, എസ് ഐ ആർ നടപടികളിൽ അപാകതയുണ്ടെന്നാണ് പ്രമേയത്തിന്റെ നിലപാടെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ വാദിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ഭേദഗതിയും അവതരിപ്പിച്ചു. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാൽ ബിജെപി അവതരിപ്പിച്ച ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix