Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിവികളെ എറിഞ്ഞിട്ട് പേസർമാർ; ഇന്ത്യക്ക് ലക്ഷ്യം 186

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം. 40.2 ഓവറില്‍ 185 റണ്‍സിന് കിവികള്‍ ഓള്‍ഔട്ടായി. 38 റണ്‍സ് നേടിയ ഓപ്പണര്‍ ടിം സെയ്‌ഫെര്‍ടാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബ്ലയര്‍ ടിക്ക്‌നറുടെ (34) പ്രകടനമാണ് സ്കോർ ഇത്രയും എത്തിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാലും ഗുർനൂർ ബ്രാർ മൂന്നും വിക്കറ്റുകള്‍ നേടി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ പേസർമാർ. അര്‍ഷ്ദീപ് സിങ്ങും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി കിവീസിനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് പിറക്കുന്നതിനിടെ ഓപ്പണര്‍ വില്‍ യങ്ങും (9) മൂന്നാം നമ്പരിലിറങ്ങിയ ഹെന്റി നിക്കോള്‍സും (9) മടങ്ങി. തുടര്‍ന്ന് ടിം സീഫര്‍ട്ടും (38) ഡാരില്‍ മിച്ചലും (28) ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവ് ശ്രദ്ധേയമായി. ഡാരില്‍ മിച്ചലിനെ റണ്ണൗട്ടാക്കാന്‍ വെറ്ററന്‍ താരം രോഹിത് ശര്‍മ നടത്തിയ മിന്നല്‍ നീക്കം കാണികളെ ത്രസിപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix