Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാർട്ടിയിൽ പിണറായിസം മാത്രം; സിപിഎമ്മിൽ നിന്ന് രാജിവെച്ച് എസ്.ആർ. വിനയകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എംഎൽഎ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്.ആർ. വിനയകുമാർ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല.

പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായെന്നും പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് വിനയകുമാറിന്റെ തീരുമാനം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പാർട്ടിയിൽ ഇപ്പോൾ സ്ഥാനമില്ലെന്നും അദ്ദേഹം വിമർശിച്ചു.

പിണറായി വിജയൻ എന്നാൽ സിപിഎമ്മെന്നും സിപിഎം എന്നാൽ പിണറായി വിജയനെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നതെന്ന് വിനയകുമാർ ആരോപിച്ചു. പാർട്ടിയിൽ കുറേക്കാലമായി മറ്റ് വിഷയങ്ങളൊന്നും ചർച്ചയാകുന്നില്ലെന്നും പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിരോധം തീർക്കാനാണ് നേതൃത്വം കൂടുതൽ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വം തിരുത്തലുകൾക്ക് തയ്യാറാകുന്നില്ലെന്നും വിനയകുമാർ കുറ്റപ്പെടുത്തി. പാർട്ടിയിലെ വീഴ്ചകൾ അണികളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം. നേതൃത്വത്തെ അനുകൂലിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ മാനേജിങ് ഡയറക്ടറായും വിനയകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ പണംവെച്ച് ചീട്ടുകളിച്ചതിന് വിനയകുമാർ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് പദവി ഒഴിയേണ്ടിവന്നു.

അതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോടും മകൻ ബിനീഷ് കോടിയേരിയോടും പാർട്ടി നേതൃത്വം അവഗണന കാണിക്കുന്നുവെന്ന വിമർശനങ്ങളും നേരത്തേ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിനയകുമാറിന്റെ പാർട്ടി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ശ്രദ്ധേയമാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix