Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

പിണറായിക്കെതിരായ ഇഡി നടപടി; ഗുരുതര ആരോപണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇതൊരു പുതിയ അനുഭവമാണെന്നും വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഉന്നത നേതാവിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകുന്നില്ലെന്നും അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. വിഷയത്തിലെ ഉത്തരവാദിത്തത്തിൽ […]
Read more

സ്റ്റാലിനെതിരായ വിജയുടെ ബോഡിഷെയ്മിംഗ് പരാമർശത്തിനെതിരെ സിപിഎം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് നടത്തിയ പരാമർശത്തിനെതിരെ സിപിഎം രംഗത്ത്. നിയമസഭയിലെ പ്രസംഗത്തിനിടെ മിസ (MISA) നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിജയ് സ്റ്റാലിനെ അവഹേളിച്ചെന്നാണ് ആരോപണം. സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നും വിമർശനമുണ്ട്. വിജയ്‌യുടെ പരാമർശങ്ങളെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിൻ വലിയ ക്രൂരപീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ […]
Read more

പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം; പിണറായിയെ ന്യായീകരിച്ച് എം.എ. ബേബി

ന്യൂഡൽഹി: കണ്ണൂരിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി ആരായാലും പാർട്ടി പ്രവർത്തകർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് എം.എ. ബേബിയുടെ നിലപാട്. ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിൽക്കുന്നത് തെറ്റാണെന്ന് പ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഉന്നയിക്കേണ്ടതായിരുന്നു. പരാതികൾ പുറത്തുപറയുന്നത് ശരിയായ നടപടിയല്ലെന്നും […]
Read more

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പാർട്ടി അണികളുടെ അഭിപ്രായങ്ങൾ കേട്ട് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം പിന്നിലാകാനുള്ള കാരണങ്ങൾ പരിശോധിക്കണം. സംഘടനാ പ്രവർത്തനത്തിൽ ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും പി. ജയരാജൻ വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് അകന്നുപോയത് സിപിഎം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടി […]
Read more

വിജയ് നിലപാട് അറിയിക്കണം; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

ചെന്നൈ: തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിൽ ചീഫ് സെക്രട്ടറി സായികുമാറിനെതിരെ സിപിഎം പ്രതിഷേധത്തിന്. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സിപിഎം അറിയിച്ചു. ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിഷയത്തിൽ ടിവികെ നേതാവ് വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നെന്നും സിപിഎം ആരോപിച്ചു. കോളേജുകളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് ഉണ്ടായതെന്നാണ് […]
Read more

മാസപ്പടി കേസ്; നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ച് പാർട്ടി നേതൃത്വം. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പരിശോധനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസും ഉപയോഗിക്കുന്നുണ്ടെന്നും മെഹബൂബ് ആരോപിച്ചു. നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

എം.പി. പരമേശ്വരനെ സിപിഎം ബലിയാടാക്കി: ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സിപിഎം ക്രൂരമായി ബലയാടാക്കി. 2004 ൽ സിപിഎം ൽ വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് യുദ്ധം മൂർച്ഛിച്ചപ്പോഴാണ് ഡോ. എം.പി.പരമേശ്വരനെ പാർട്ടിയിൽ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ നിഷ്ക്കരുണം പുറത്താക്കിയത്. നാലാം ലോക വാദത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നവെന്നു ആരോപിച്ചാണ് ഡോ. എം.പി പരമേശ്വരനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വി. എസ് ശാഠ്യം പിടിച്ചത്. പരമേശ്വരനെ മാൻ പേടയായി വന്ന മാരീചൻ […]
Read more

ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക്

ന്യൂഡൽഹി: ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക് പുറപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഫിദൽ കാസ്‌ട്രോയുടെ ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ഫിദൽ കാസ്‌ട്രോ ശതാബ്ദി കൊളോക്യത്തിൽ പങ്കെടുക്കുന്നതിനാണ് സംഘം ക്യൂബയിലെത്തുന്നത്. ക്യൂബയിലെ ഹൃദ്രോഗ ആശുപത്രിയും പീഡിയാട്രിക് ഓങ്കോളജി ആശുപത്രിയും പ്രതിനിധിസംഘം സന്ദർശിക്കും. കാൻസർ, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി നിരവധി കാർട്ടൺ മരുന്നുകളാണ് സംഘം ക്യൂബയിലേക്ക് കൊണ്ടുപോകുന്നത്. അമേരിക്കൻ ഉപരോധത്തെ […]
Read more

അർജുൻ ആയങ്കിയെയും ക്വൊട്ടേഷൻ സംഘങ്ങളെയും തള്ളി സിപിഎം

തിരുവനന്തപുരം: അർജുൻ ആയങ്കി ഉൾപ്പെടെയുള്ള ക്രിമിനൽ-ക്വൊട്ടേഷൻ സംഘങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പാർട്ടിയുടെ ഭാഗത്തുനിന്ന് തടസ്സങ്ങളില്ലെന്നും നേതൃത്വം വ്യക്തമാക്കി. അർജുൻ ആയങ്കി വളർന്നുവന്നത് സിപിഎം വഴിയല്ലെന്ന് എം.വി. ജയരാജനും പറഞ്ഞു. അദ്ദേഹത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അതിന് പാർട്ടിയുടെ ഭാഗത്തുനിന്ന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ജയരാജൻ വ്യക്തമാക്കി. ക്വൊട്ടേഷൻ സംഘങ്ങളെ പിന്തുണയ്ക്കുന്നവർ ആ സംഘത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇതേ കേസിൽ ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങളുണ്ടെങ്കിലും വധശ്രമക്കുറ്റം നിലനിൽക്കാൻ മതിയായ തെളിവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix