കണ്ണൂർ: സിപിഎം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ നിലപാട് വ്യക്തമാക്കി സിപിഐ, സിപിഎം സംസ്ഥാന നേതൃത്വം. കൊലപാതക രാഷ്ട്രീയവും കൊലവിളി പ്രസംഗങ്ങളും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.
അതേസമയം, മധുസൂദനന്റെ പ്രസംഗത്തിനെതിരെ പാട്യം ഗോപാലന്റെ മകൻ എൻ.പി. ഉല്ലേഖും രംഗത്തെത്തി. പ്രസംഗത്തെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. മധുസൂദനന്റെ പ്രസംഗം രാഷ്ട്രീയ രംഗത്ത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


