Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭരണഘടനാ ദിനത്തിൽ സോഷ്യലിസവും സെക്യുലരിസവും വെട്ടി RSS; കോടതികളിൽ സംഘപരിവാർ ആശയപ്രചാരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഭരണഘടനാ ദിനത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ പദങ്ങളില്ലാത്ത ഭരണഘടനയുടെ പഴയ ആമുഖം ഉൾപ്പെടുത്തി കോടതികളിൽ ലഘുലേഖ വിതരണം ചെയ്ത് സംഘപരിവാർ. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് നവംബർ 26ന് വിവിധ കോടതികളിൽ ലഘുലേഖകൾ വിതരണം ചെയ്തത്. സംഘപരിവാർ ആശയപ്രചാരണത്തിന്റെ ഭാഗമായാണ് പഴയ ഭരണഘടനാ ആമുഖം ഉപയോഗിച്ച് ലഘുലേഖ വിതരണം ചെയ്തത്. ‘യഥാർഥ ഇന്ത്യൻ ഭരണഘടനയിലെ സാംസ്കാരിക ദേശീയതയുടെ ചിത്രീകരണം’ എന്ന പേരിലാണ് ലഘുലേഖ വിതരണം ചെയ്തത്.

1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഈ പദങ്ങൾ ഉൾപ്പെടാത്ത ഭേദഗതിക്ക് മുമ്പുള്ള ആമുഖമാണ് ലഘുലേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 42-ാം ഭരണഘടനാ ഭേദഗതിയെ എതിർക്കുന്ന സംഘപരിവാർ നിലപാടുകളുടെ പ്രചാരണത്തിനായി കോടതികളെ ഉപയോഗിച്ചെന്നാണ് ഉയരുന്ന വിമർശനം. ലഘുലേഖ വിതരണം ചെയ്തത് നിയമവിരുദ്ധമാണെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ ജി നായർ പറഞ്ഞു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix