‘മതനിരപേക്ഷത സംരക്ഷിക്കാനാണ് പറഞ്ഞത്’; മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി പി. നന്ദകുമാർ
മലപ്പുറം: മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ. തന്റെ പരാമർശത്തിൽ തെറ്റില്ലെന്നും മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമത്തെ എതിർക്കാനാണ് പറഞ്ഞതെന്നും നന്ദകുമാർ വ്യക്തമാക്കി. മലപ്പുറം മതനിരപേക്ഷ പാരമ്പര്യമുള്ള ജില്ലയാണെന്നും അത് നിലനിർത്തണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളുടെ നിലപാട് ഒന്നുതന്നെയാണെന്നും നന്ദകുമാർ അവകാശപ്പെട്ടു. തന്റെ പ്രസംഗത്തിൽ ഒരു മതത്തെയോ രാഷ്ട്രീയ പാർട്ടിയെയോ […]
Read more