Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തെരഞ്ഞെടുപ്പ് തോൽവി; പ്രധാന കാരണക്കാർ പിണറായിയും ഗോവിന്ദനുമെന്ന് സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

10 വർഷത്തെ ഭരണത്തിനിടെ ഉണ്ടായ നിരവധി പോരായ്മകൾ ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്ന് പ്രതിനിധികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം പിണറായി വിജയനും എം.വി. ഗോവിന്ദനും ഏറ്റെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയും യോഗത്തിൽ വിമർശനം ഉണ്ടായി. ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിക്ക് ദോഷം ചെയ്തെന്നും പ്രതിനിധികൾ ആരോപിച്ചു. വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്നും വിമർശനം ഉയർന്നു.

ചിറ്റൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കം തടയാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴൽമന്ദം, പുതുശേരി ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

പി.കെ. ശശിക്ക് പിന്തുണ നൽകിയത് സംസ്ഥാന നേതൃത്വമാണെന്നും ചില പ്രതിനിധികൾ വിമർശിച്ചു. ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായെന്നും കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ലെന്നും അഭിപ്രായമുണ്ടായി.

മലപ്പുറത്തെ പാർട്ടി പ്രവർത്തന റിപ്പോർട്ടിലും വിമർശനം ഉയർന്നു. ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും മുസ്ലിം ലീഗിന്റെ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ പാർട്ടിയിലേക്ക് കൂടുതൽ ചേർത്തുപിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix