മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ഗ്രൂപ്പ് പോരിന്റെ പുതിയ രൂപം കോൺഗ്രസിനുള്ളിൽ പുകഞ്ഞു തുടങ്ങുന്നു.
കാബിനറ്റിലെ രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസിലെ കെസി വേണുഗോപാൽ-വിഡി സതീശൻ പക്ഷങ്ങളുടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് കടക്കുന്നത്. സർക്കാർ ആറുമാസം തികയുന്ന ദിവസം ചേർന്ന മന്ത്രിസഭാ യോഗം അലങ്കോലമാക്കാൻ ആസൂത്രിതശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തുന്നത്. ഇതേസമയം ന്യായമായ കാര്യം പറഞ്ഞതിന്റെ പേരിൽ മന്ത്രിമാരായ എ.പി. അനിൽകുമാറിനെയും സണ്ണി ജോസഫിനെയും കേന്ദ്രീകരിച്ച് വി.ഡി. പക്ഷം സൈബർ ആക്രമണം നടത്തുകയാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
കാബിനറ്റിലെ അസാധാരണ തർക്കം ഗ്രൂപ്പ് യുദ്ധം ആളിക്കത്തിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. പക്ഷെ സമവായത്തിന്റെ ഒരു സൂചനയും ഇരുപക്ഷത്തുമില്ല. പഴയ എ-ഐ പോര് ഓർമ്മിപ്പിക്കും വിധത്തിലേക്ക് കെസി-വിഡി ചേരികൾ കൈവിട്ടിറങ്ങിക്കഴിഞ്ഞു. കാബിനറ്റിലെ തർക്കം ചോർത്തിയത് ആരെന്നതിലും തർക്കമുണ്ട്. വിഡി പക്ഷത്തെ മന്ത്രിയാണ് പിന്നിലെന്ന് കെസി ഗ്രൂപ്പ് പറയുന്നു. അല്ല കെസി പക്ഷമന്ത്രിയെന്ന് എതിർ ചേരിയും ആരോപിക്കുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെസി പക്ഷത്തെ മൂന്ന് മന്ത്രിമാർ യോഗം ചേർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്തെന്ന ഗുരുതുര ആരോപണവും വിഡി പക്ഷം ഉയർത്തുന്നു. പ്രീ കാബിനറ്റ് യോഗം കാബിനറ്റിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നുവെന്നും ആരോപണമുയർത്തുന്നു. ആറാം മാസം തികയുന്ന ദിനം തന്നെ സർക്കാറിനെ കരിവാരിത്തേക്കലായിരുന്നു ലക്ഷ്യമെന്നും ആക്ഷേപം.
ആദ്യം വിഡി പക്ഷത്തിന്റെ ആരോപണങ്ങൾ നോക്കാം. വൈദ്യുതിവാങ്ങുന്ന കാര്യത്തിൽ മന്ത്രി സണ്ണി ജോസഫുമായി ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് ഊതിപ്പെരുപ്പിച്ച് പി.എസ്.സി. അംഗങ്ങളുടെ നിയമനവുമായി കൂട്ടിക്കുഴച്ച് പ്രശ്‌നം സൃഷ്ടിച്ചു. ആറുമാസം തികയുന്ന അന്നുതന്നെ വിവാദമുണ്ടാക്കിയത് സർക്കാരിന്റെ ശോഭകെടുത്താനുള്ള നീക്കമാണ്.
ഇതിന് ചുക്കാൻ പിടിച്ചത് കെ.സി. പക്ഷത്തെ പ്രമുഖ മന്ത്രിയാണ്. ടി.എൻ. പ്രതാപനെ എ.ഐ.സി.സി. ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കിയതുപോ ലും മുഖ്യമന്ത്രിയോടുള്ള അടുപ്പം കൊണ്ടാണ്. 10.30-ന് മന്ത്രിസഭായോഗം അവസാനിച്ച് മുഖ്യമന്ത്രി ഡൽഹിക്ക് പുറപ്പെട്ടു. വിമാനത്താവളത്തിൽ എത്തുംമുൻപ് പൊടിപ്പും തൊങ്ങലുംവെച്ച് മന്ത്രിസഭയിലെ തർക്കം ചാനലുകളിൽ വന്നു തുടങ്ങിയെന്നും കുറ്റപ്പെടുത്തൽ. എ.പി. അനിൽകുമാറിനെയാണ് വി.ഡി. പക്ഷം ലക്ഷ്യമിടുന്നത്.
ഇനി ഇതിന് കെസി പക്ഷം നൽകുന്ന മറുപടി നോക്കാം. മന്ത്രിസഭാചർച്ച ചോർത്തിയെന്ന പ്രചാരണം വ്യാജമെന്ന് തന്നെ അവർ ഉറപ്പിച്ച് പറയുന്നു. വിവരം പുറത്തു വിട്ടത് മുഖ്യമന്ത്രിയോട് അടുപ്പം പുലർത്തുന്ന ചില മന്ത്രിമാരാണത്രേ. പ്രധാനമായും കെ മുരളീധരന്റെ പേരാണ് ഇവർ ഉയർത്തുന്നത്. യോഗത്തിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എ.പി. അനിൽകുമാറിനും സണ്ണി ജോസഫിനുമെതിരേ വ്യാജ പ്രൊഫൈലുകളിൽ നിന്ന് പ്രചാരണം നടക്കുകയാണ്. തർക്കമുണ്ടായെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞത് വാർത്താചോർച്ചയ്ക്ക് അടിവരയിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി യുമായി അനിൽകുമാർ തർക്കത്തിലേർപ്പെട്ടുവെന്ന പ്രചാരണവും ഗൂഢലക്ഷ്യത്തോടെ. മുഖ്യമന്ത്രിതർക്കത്തിൽ കെ.സി. വേണു ഗോപാലിനെതിരേ സൈബർ ആക്രമണമുണ്ടായ കേന്ദ്രങ്ങളിൽനിന്നാണ് ഇപ്രാവശ്യവും സൈബർ ആക്രമണമെന്നാണ് കെ.സി. പക്ഷ ത്തിന്റെ കുറ്റപ്പെടുത്തൽ.
പിന്നാലെ എപ്പോഴുമെന്ന പോലെ സതീശന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി. മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തില്‍ ആര് എന്ത് കളിച്ചാലും യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വര്‍ഷം കാലാവധി വി.ഡി. സതീശന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മുരളീധരന്‍ ഉറപ്പിച്ചു പറഞ്ഞു. മുഖ്യമന്ത്രിക്ക് മന്ത്രിസഭയുടെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം ചെറിയ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നാണ് മുരളീധരന്റെ വാദം. പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രി കരുത്തോടെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലക്കലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശന വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പത്മജ വേണുഗോപാലിന്റെ തിരിച്ചുവരവ്, ടിഎൻ പ്രതാപന്റെ സ്ഥാനചലനം എന്നിങ്ങനെ വേറെയും വിഷയങ്ങൾ ഇതിനോട് അനുബന്ധമായി കോൺഗ്രസിനെ അലട്ടുന്നുണ്ട്. ഗ്രൂപ്പ് പോരുകൾ കൈവിട്ട് പോകാതെ നിർത്തുക എന്നത് തന്നെയാകും പാർട്ടിയുടെ പ്രഥമ ലക്ഷ്യം.


