Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നാളെ; ഖർഗെയുടെ വസതിയിൽ വേദിയൊരുങ്ങി

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായ ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് പരിപാടി സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഡൽഹിയിലെ രാംലീലാ മൈതാനത്ത് പരിപാടി നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ രാജാജി മാർഗിലെ വസതിയിൽ പരിപാടി നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഖർഗെയുടെ വസതിയിലെത്തി. മുൻ […]
Read more

കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; അധ്യാപക മണ്ഡലങ്ങളിലെ നാലിടത്തും തോൽവി

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ ജെഡിഎസും വിജയിച്ചു. ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണ എംഎൽസിയായ കോൺഗ്രസ് സ്ഥാനാർഥി പുട്ടണ്ണയും പരാജയപ്പെട്ടു. 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പുട്ടണ്ണ തോറ്റത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായിരുന്നു ബെംഗളൂരു അധ്യാപക മണ്ഡലം. നാല് മണ്ഡലങ്ങളിലും പരാജയപ്പെട്ടത് […]
Read more

ഖാർഗെയുടേത് തെരുവ് ഗുണ്ടകളുടെ ഭാഷ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖാർഗെ ഉപയോഗിച്ചത് തെരുവ് ഗുണ്ടകളുടെ ഭാഷയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം രാഷ്ട്രീയ സംസ്കാരത്തിന്റെ തുടക്കം സോണിയ ഗാന്ധിയിൽ നിന്നാണെന്നും ഖാർഗെ മുമ്പും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിലവാരമില്ലാത്ത രാഷ്ട്രീയ സംസ്കാരം കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ഖാർഗെയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം […]
Read more

എപ്‌സ്റ്റീനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്; ഹർദീപ് സിങ് പുരിയോട് വിശദീകരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: അമേരിക്കയിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി (ശരദ് പവാർ വിഭാഗം) തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് മന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടത്. എപ്‌സ്റ്റീനെ കണ്ടത് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായാണെന്ന ഹർദീപ് സിങ് പുരിയുടെ മുൻ വിശദീകരണത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ കൂടിക്കാഴ്ചയുടെ സാഹചര്യം വ്യക്തമാക്കണമെന്നും മന്ത്രി മറുപടി നൽകണമെന്നും നേതാക്കൾ […]
Read more

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് മുറുകുന്നു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവർ ജയിലിലായപ്പോൾ രാഹുൽ വിദേശത്ത് സുഖിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് സമ്മേളനത്തിനിടെ വിദേശയാത്രകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു. ഗോവയിൽ നടന്ന കോൺഗ്രസ് റാലിക്കുശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങിയിരുന്നില്ല. പിന്നീട് വിമാനത്തിലിരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്. രാഹുൽ വിയറ്റ്നാമിലേക്ക് പോയെന്ന തരത്തിലായിരുന്നു ബിജെപി നേതാക്കളുടെ […]
Read more

സിഎംആർഎൽ വിഷയത്തിൽ സർക്കാർ നിലപാടിൽ വ്യക്തത വേണം; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: സിഎംആർഎൽ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഷയത്തിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച നിലപാട് താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും കെ. സുധാകരൻ പറഞ്ഞതും പാർട്ടി പ്രവർത്തകരുടെ വികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരെയും വേട്ടയാടുന്ന രീതി കോൺഗ്രസിനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നതാണ് നിലപാടെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടികൾ കൃത്യമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും […]
Read more

വാർത്താ സമ്മേളനത്തിന് പ്രസിഡന്റിന്റെ അനുമതി നിർബന്ധം; കർശന നിർദേശവുമായി ഇടുക്കി ഡിസിസി

ഇടുക്കി: ഇനി മുതൽ വാർത്താ സമ്മേളനം നടത്തണമെങ്കിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ അനുമതി നിർബന്ധം. പാർട്ടിയിലെ നേതാക്കൾ പൊതുവിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഡിസിസിയുടെ പുതിയ നിർദേശം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, മറ്റ് നേതാക്കൾ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. പൊതുവിഷയങ്ങളിൽ നേതാക്കൾ വ്യത്യസ്ത നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടിയെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു […]
Read more

കോൺഗ്രസ് പാർലമെന്ററി പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു; ഉപനേതാവായി എൻ. ശക്തൻ, ചീഫ് വിപ്പായി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഇന്നലെ നിയമസഭയിലാണ് യോഗം ചേർന്നത്. പാർലമെന്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസെന്റിനെയും ട്രഷററായി ടി.ജെ. വിനോദിനെയും തിരഞ്ഞെടുത്തു. ചീഫ് വിപ്പായി ഡോ. മാത്യു കുഴൽനാടൻ ചുമതലയേൽക്കും. വിപ്പുമാരായി ഐ.സി. ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്‌കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. നിയമസഭയിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സഭാനടപടികളിൽ […]
Read more

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ സ്റ്റാഫിൽ കൂട്ടരാജി. പേഴ്‌സണൽ അസിസ്റ്റന്റ് വിമൽ രാജിവെച്ചതിന് പിന്നാലെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. മൂന്ന് അംഗങ്ങളായിരുന്നു രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ഇതിനകം രാജിവെച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷൻ വഴിയാണ് രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി എത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവ് കൂടിയാണ് വിമൽ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് […]
Read more

രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ഗർഭിണിയായ മാധ്യമപ്രവർത്തകയുടെ പരാതി; ആരോപണം തള്ളി കോൺഗ്രസ്

ന്യൂഡൽഹി: സുപ്രീംകോടതി രജിസ്ട്രിക്ക് മുന്നിലുണ്ടായ ബഹളത്തിനിടെ രാഹുൽ ഗാന്ധി തന്നെ ദേഹത്ത് പിടിച്ച് വലിച്ച് നിലത്തിട്ടെന്ന ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക റിച്ചാ പരാശർ. എന്നാൽ, ബിജെപിയുമായി ചേർന്ന് മാധ്യമപ്രവർത്തക കെട്ടിച്ചമച്ച ആരോപണമാണിതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും എത്തിയപ്പോഴുണ്ടായ ബഹളത്തിനിടെയാണ് മാധ്യമപ്രവർത്തക നിലത്തുവീണത്. രാഹുൽ ഗാന്ധി തന്നെ പിടിച്ചുവലിച്ച് താഴെയിട്ടെന്നാണ് റിച്ചാ പരാശറിന്റെ ആരോപണം. സംഭവത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix