Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: congress

ഓമശ്ശേരിയിൽ കഞ്ചാവ് കേസിലെ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു

കോഴിക്കോട്: ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ പരിശോധന നടത്തുന്നതിനിടെ കൈവിലങ്ങോടെ രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫായിസിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും വാഹനത്തിൽനിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. വീട്ടിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിയുമായി എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കൈവിലങ്ങോടെ ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് സംഘം […]
Read more

വാർത്താ സമ്മേളനത്തിന് പ്രസിഡന്റിന്റെ അനുമതി നിർബന്ധം; കർശന നിർദേശവുമായി ഇടുക്കി ഡിസിസി

ഇടുക്കി: ഇനി മുതൽ വാർത്താ സമ്മേളനം നടത്തണമെങ്കിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ അനുമതി നിർബന്ധം. പാർട്ടിയിലെ നേതാക്കൾ പൊതുവിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഡിസിസിയുടെ പുതിയ നിർദേശം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, മറ്റ് നേതാക്കൾ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. പൊതുവിഷയങ്ങളിൽ നേതാക്കൾ വ്യത്യസ്ത നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടിയെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു […]
Read more

അണികളുടെ സൈബർ പോരിൽ ​ഗതികെട്ട് കോൺ​ഗ്രസ്, തലപൊക്കുന്ന ​ഗ്രൂപ്പ് രാഷ്ട്രീയം; നേതാക്കളെ ലക്ഷ്യമിട്ട് സ്വന്തം അണികളും നിയന്ത്രിക്കാനാവാതെ നേതൃത്വവും

എൽഡിഎഫോ ബിജെപിയോ ഒന്നുമല്ല ഇപ്പോൾ കോൺ​ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. അത് സ്വന്തം അണികളും പ്രവർത്തകരും തന്നെയാണ്. ​ഗ്രൂപ്പ് പോരുകൾ എക്കാലത്തും കോൺ​ഗ്രസിന്റെ കൂടെപ്പിറപ്പാണെങ്കിലും ഇത്രയും രൂക്ഷമായ രീതിയിലേക്ക് വരുന്നത് ഈയടുത്ത കാലങ്ങളിൽ ആദ്യമാണ്. നേതാക്കളുടെ അനുഭാവി സൈബർ ഗ്രൂപ്പുകളുടെ ആസൂത്രിത ആക്രമണത്തിലാണ് കോൺ​ഗ്രസിപ്പോൾ ​ഗതിമുട്ടി നിൽക്കുന്നത്. നേതാക്കൾക്കു പോലും പിടിച്ചു നിർത്താനാകാത്ത വിധം പാർട്ടിക്കുള്ളിലെ എതിർപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിലേക്ക് മാറുകയാണ് സൈബർ പോരാളികൾ. ഇത് ഒന്നോ രണ്ടോ നേതാക്കളുടെ മാത്രം അനുഭവമല്ല. ജെബി മേത്തർ […]
Read more

മുഖ്യമന്ത്രിക്കെതിരായ പരാതികൾ ചർച്ച ചെയ്യാൻ KPCC; 13ന് ഭാരവാഹി യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയർന്ന പരാതികളും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ചർച്ച ചെയ്യാൻ കെപിസിസി . ഹൈക്കമാൻഡ് നിർദേശപ്രകാരം ഈ മാസം 13ന് യോഗം ചേരാനാണ് നീക്കം. ഡിസിസി അധ്യക്ഷന്മാരെയും യോഗത്തിൽ പങ്കെടുപ്പിക്കും. ചാർട്ടേഡ് വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രി പാർട്ടിയുമായും യുഡിഎഫുമായും മതിയായ കൂടിയാലോചന നടത്തുന്നില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനവും യോഗത്തിൽ പരിഗണിച്ചേക്കും. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനായി […]
Read more

അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഇടപെടൽ അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തുടർനീക്കം ഇപ്പോഴും വ്യക്തമല്ല. സതീശനെതിരെ അടൂർ പ്രകാശ് നടത്തിയ വിമർശനങ്ങളും തുടർന്ന് ഖാർഗെയ്ക്ക് നൽകിയ പരാതിയും സംബന്ധിച്ച് ദേശീയ നേതൃത്വം നിലപാട് പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ പാർട്ടിയുമായും മുന്നണി നേതാക്കളുമായും മതിയായ ചർച്ച നടത്താതെ എടുക്കുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആരോപണം. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, […]
Read more

വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; ഹൈക്കമാൻഡിന് കത്ത് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിഷയത്തിൽ നേരിട്ട് ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. മറ്റന്നാൾ ദില്ലിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം. യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പല തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കൂടുതൽ നേതാക്കളും ഹൈക്കമാൻഡിന് പരാതി നൽകിയേക്കുമെന്നാണ് സൂചന. അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ […]
Read more

പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണം; പുറത്ത് പറയുന്നതിനോട് യോജിപ്പില്ല: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിലെ കാര്യങ്ങൾ പുറത്തുപറയുന്നതിനോട് യോജിപ്പില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതിയല്ല പാർട്ടിയുടേതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുന്നതാണ് തന്റെ നിലപാട്. അതിന് അവസരമില്ലെങ്കിൽ വിഷയങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് ഉന്നയിച്ച […]
Read more

അടൂർ പ്രകാശിന്റെ അതൃപ്തി ‘അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം’: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അതൃപ്തിയിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമെന്നും അടൂർ പ്രകാശിന്റെ പ്രതികരണം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയം ഹൈക്കമാൻഡ് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാൻ താൽപര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാരിന് ഇപ്പോൾ മാർക്ക് നൽകാനാകില്ലെന്നും സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ദീർഘവീക്ഷണത്തോടെ പദ്ധതികൾ […]
Read more

മന്ത്രിമാരെല്ലാം ട്രിപ്പ് മൂഡിൽ; സ്വകാര്യ സന്ദർശനങ്ങളെന്ന് വിശദീകരണം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്നതിനിടെ മന്ത്രിമാരുടെ വിദേശയാത്രകൾ ചർച്ചയാകുന്നു. ഭൂരിഭാഗം മന്ത്രിമാരുടെയും യാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ളതാണെന്നാണ് വിവരം. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിലവിൽ ബൾഗേറിയയിലാണെന്നാണ് റിപ്പോർട്ട്. വിദേശത്തുനിന്ന് മന്ത്രി സാമൂഹികമാധ്യമത്തിലൂടെ പ്രതികരണവും നടത്തിയിരുന്നു. യാത്രയുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കായിക മന്ത്രി ഒ.ജെ. ജനീഷ് അടുത്തിടെ കുടുംബസമേതം ഒമാൻ സന്ദർശിച്ചിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും നേരത്തെ […]
Read more

മുഖ്യമന്ത്രി ജനകീയനാകണം; KPCC യോഗത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: കെപിസിസി യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് തൃശൂർ ഡിസിസി അധ്യക്ഷൻ യോഗത്തിൽ വിമർശിച്ചു. മുഖ്യമന്ത്രി കൂടുതൽ ജനകീയനാകണമെന്നും പ്രധാന തസ്തികകളിലെ നിയമനങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കരിക്കുലത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix