Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിക്കെതിരായ പരാതികൾ ചർച്ച ചെയ്യാൻ KPCC; 13ന് ഭാരവാഹി യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയർന്ന പരാതികളും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ചർച്ച ചെയ്യാൻ കെപിസിസി . ഹൈക്കമാൻഡ് നിർദേശപ്രകാരം ഈ മാസം 13ന് യോഗം ചേരാനാണ് നീക്കം. ഡിസിസി അധ്യക്ഷന്മാരെയും യോഗത്തിൽ പങ്കെടുപ്പിക്കും.

ചാർട്ടേഡ് വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രി പാർട്ടിയുമായും യുഡിഎഫുമായും മതിയായ കൂടിയാലോചന നടത്തുന്നില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനവും യോഗത്തിൽ പരിഗണിച്ചേക്കും.

സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനായി മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും നീക്കമുണ്ട്. ഏകദേശം പത്ത് അംഗങ്ങൾ ഉൾപ്പെടുന്ന സമിതിക്കാണ് ആലോചനയെന്നാണ് റിപ്പോർട്ട്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും സമാനമായ ഏകോപന സമിതി രൂപീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങളിൽ പാർട്ടിയുമായി കൂടുതൽ കൂടിയാലോചന വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

മുഖ്യമന്ത്രി പാർട്ടിയുമായും യുഡിഎഫുമായും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നുവെന്നായിരുന്നു അടൂർ പ്രകാശിന്റെ പരസ്യ വിമർശനം. ഭരണപരിഷ്കാര കമ്മീഷൻ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചന ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തുടർന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും സർക്കാരിനെതിരെ രംഗത്തെത്തി. ബോർഡ്–കോർപ്പറേഷൻ നിയമനങ്ങളിൽ മഹിളാ കോൺഗ്രസ് നൽകിയ നോമിനികളെ പരിഗണിച്ചില്ലെന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു വിമർശനം.

അടൂർ പ്രകാശിനെ പിന്തുണച്ച് കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് കെപിസിസി വിഷയങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചത്.

കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിലും സർക്കാരിനെതിരെ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നായിരുന്നു വിമർശനം.

തുടർന്നുള്ള യോഗത്തിലേക്ക് ദീപാദാസ് മുൻഷിയെ ക്ഷണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി കെപിസിസി അധ്യക്ഷനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് നടന്ന യോഗത്തിൽ അവർ പങ്കെടുത്തിരുന്നില്ല.

പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾക്കൊപ്പം യുഡിഎഫിലെ ഏകോപന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി മുന്നണി യോഗവും ഉടൻ വിളിക്കാനുള്ള നീക്കമുണ്ട്.

അതേസമയം, വിഷയങ്ങൾ ഹൈക്കമാൻഡിന്റെ പരിഗണനയിലാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാൻഡ് ഇപ്പോൾ തിരക്കിലാണെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശുമായി വിഷയങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങൾ സംബന്ധിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix