Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അണികളുടെ സൈബർ പോരിൽ ​ഗതികെട്ട് കോൺ​ഗ്രസ്, തലപൊക്കുന്ന ​ഗ്രൂപ്പ് രാഷ്ട്രീയം; നേതാക്കളെ ലക്ഷ്യമിട്ട് സ്വന്തം അണികളും നിയന്ത്രിക്കാനാവാതെ നേതൃത്വവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എൽഡിഎഫോ ബിജെപിയോ ഒന്നുമല്ല ഇപ്പോൾ കോൺ​ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. അത് സ്വന്തം അണികളും പ്രവർത്തകരും തന്നെയാണ്. ​ഗ്രൂപ്പ് പോരുകൾ എക്കാലത്തും കോൺ​ഗ്രസിന്റെ കൂടെപ്പിറപ്പാണെങ്കിലും ഇത്രയും രൂക്ഷമായ രീതിയിലേക്ക് വരുന്നത് ഈയടുത്ത കാലങ്ങളിൽ ആദ്യമാണ്. നേതാക്കളുടെ അനുഭാവി സൈബർ ഗ്രൂപ്പുകളുടെ ആസൂത്രിത ആക്രമണത്തിലാണ് കോൺ​ഗ്രസിപ്പോൾ ​ഗതിമുട്ടി നിൽക്കുന്നത്. നേതാക്കൾക്കു പോലും പിടിച്ചു നിർത്താനാകാത്ത വിധം പാർട്ടിക്കുള്ളിലെ എതിർപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിലേക്ക് മാറുകയാണ് സൈബർ പോരാളികൾ.

ഇത് ഒന്നോ രണ്ടോ നേതാക്കളുടെ മാത്രം അനുഭവമല്ല. ജെബി മേത്തർ എം.പി., ദീപ്തി മേരി വർഗീസ്, ജോൺസൺ എബ്രഹാം എന്നീ നേതാക്കളുടെ പരാതി പോലീസിലുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കെസി വേണു​ഗോപാലും ഇത്തരത്തിൽ പരാതി നൽകുകയും 5 കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തു. അതിനേക്കാൾ രസം, ഇതിലെല്ലാം ഏതെങ്കിലും കോൺഗ്രസ് നേതാവിന്റെ അനുഭാവിയാണ് ‘പോരാളി’ എന്നതാണ്. അതിനാൽ, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത പരാതിയിൽപ്പോലും കാര്യമായ നടപടിയിലേക്ക് കടക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സാധാരണ എതിർ പാളയങ്ങളിൽ നിന്നാണ് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുക, പക്ഷേ കോൺ​ഗ്രസുകാരുടെ എതിരാളികള്ഡ കോൺ​ഗ്രസുകാർ തന്നെയാണ്.

മുഖ്യമന്ത്രിക്കെതിരേ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് തൊടുത്തുവിട്ട ആരോപണത്തിന്റെ മാറ്റൊലി ഇപ്പോഴും ഇങ്ങനെ മുഴങ്ങുന്നുണ്ട്. ഡൽഹിയിലെ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൊടുമ്പിരി കൊണ്ടിരിക്കുന്നത് കൊണ്ട് മാത്രമാണ് ഈ വിഷയം തൽക്കാലത്തേക്ക് മാധ്യമങ്ങളിൽ നിന്നും ഹൈക്കമാൻഡിന്റെ പരി​ഗണനയിൽ നിന്നും മാറി നിൽക്കുന്നത്. ഡൽഹി സമരത്തിൽ എന്ന് തീരുമാനം ഉണ്ടാകുന്നോ, അന്ന് മുതൽ വീണ്ടും വിഷയം ഉയരുമെന്നുറപ്പ്. അടൂർ പ്രകാശിന്റേത് അസമയത്തുള്ള യുദ്ധപ്രഖ്യാപനമാണെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. എ.ഐ.സി.സി.ക്ക് പരാതി നൽകി പോരിന്റെ ഒരുഘട്ടം പൂർത്തിയാക്കി അടൂർ പ്രകാശും പിൻവാങ്ങിയ മട്ടാണ്. പക്ഷേ, സൈബറിടത്തിൽ അതിരൂക്ഷമായ വെട്ടുകിളി ആക്രമണത്തിനാണ് അത് തുടക്കമിട്ടിരിക്കുന്നത്. അടൂർ പ്രകാശിനെ പിന്തുണയ്ക്കുന്ന രീതിയിൽ അഭിപ്രായം പ്രകടിപ്പിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എം.പി.യാണ് സൈബർ ഇടത്തിലെ പ്രധാന ഇര. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച വടംവലിയിൽ വി.ഡി. സതീശനെ പിന്തുണച്ചവരാണ് വമർശകരിലേറെയും.

കെസി വേണു​ഗോപാലിന്റെ പരാതിയിൽ അറസ്റ്റിലായവരെല്ലാം വിഡി സതീശൻ അനുകൂലികളാണ് എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഒരു ഇടവേളയ്ക്ക് ശേഷം കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും കടുത്ത ​ഗ്രൂപ്പ് പോരുകൾ കടന്നുവരുന്നതിന്റെ സകല സൂചനകളും ഇപ്പോഴത്തെ സംഭവവികാസങ്ങൾ നൽകുന്നുണ്ട്.

ഇതൊന്നും നേതാക്കൾ ചെയ്യിപ്പിക്കുന്നതാണെന്ന ആരോപണം ഒരുപക്ഷവും ഉന്നയിക്കുന്നില്ല. ഇത് രാഷ്ട്രീയപ്രവർത്തനമല്ലെന്നും ഇത്തരക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കേണ്ട കെ.പി.സി.സി. മരവിച്ചുകിടക്കുകയാണ്. പാർട്ടിയുടെ ഔദ്യോഗിക സൈബർ വിഭാഗവും മൃതാവസ്ഥയിൽ. കെ.പി.സി.സി. സൈബർ വിഭാഗത്തിന് ഇപ്പോൾ ചുമതലക്കാരുമില്ല.

അതേസമയം, തർക്കത്തിന് ഒടുവിൽ യോഗം ചേരാൻ കെപിസിസി തീരുമാനിച്ചതായാണ് വാർത്തകൾ വരുന്നത്. വിവാദങ്ങൾ കത്തി നിൽക്കെ 13നാണ് യോ​ഗം ചേരുക. ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്. ജയിച്ചതിന് ശേഷം UDF യോ​ഗങ്ങൾ ചേരുന്നില്ലെന്നതായിരുന്നു അടൂർ പ്രകാശിന്റെ ആരോപണങ്ങളിൽ പ്രധാനം. മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമർശനവും യോഗത്തിൽ ഉയരുമെന്നുറപ്പ്. നാല് മാസമായിട്ടും തീരുമാനമാകാതെ കിടക്കുന്ന ബോർഡ് കോർപറേഷൻ വിഭജനവും ചർച്ചയാകും. പാർട്ടി – സർക്കാർ ഏകോപന സമിതി ആവശ്യം കെപിസിസി യോ​ഗത്തിൽ മുന്നോട്ടുവെക്കും. കെപിസിസി ഭാരവാഹികളുടെ യോഗം ഉച്ചയ്ക്ക് ശേഷമാണ് ഇന്ദിരാ ഭവനിൽ ചേരുക. മുതിർന്ന നേതാക്കളുടെ നിലപാട് നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix