Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: congress

വന്ദേമാതര വിവാദത്തിൽ കോൺഗ്രസിന് നിയമോപദേശം; സ്വകാര്യ ചടങ്ങുകൾക്ക് നിയമം ബാധകമല്ല

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോൺഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വിലക്കുകളില്ലെന്നും, ആലാപനം തടയുന്നതുമായി ബന്ധപ്പെട്ട നടപടി സർക്കാർ പരിപാടികളിൽ മാത്രമേ ബാധകമാകൂവെന്നുമാണ് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പരാതി നൽകിയ സാഹചര്യത്തിലാണ് പാർട്ടി നിയമോപദേശം തേടിയത്. കോൺഗ്രസ് ആസ്ഥാനത്തും ഗോവയിലും […]
Read more

സതിശന് താല്പര്യമില്ലാത്ത പേര്; ബിന്ദുകൃഷ്ണക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറി ആയില്ല

തിരുവനന്തപുരം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രനെ നിയമിക്കാനുള്ള നീക്കത്തിൽ തീരുമാനം വൈകുന്നു. മേയ് 18ന് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത ബിന്ദു, ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് നിർദേശിച്ചതായാണ് വിവരം. ഇ-ഓഫീസ് വഴിയും ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു. തീരുമാനം വൈകിയതിനെ തുടർന്ന് മന്ത്രി വീണ്ടും ആവശ്യം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. എംഎൽഎയായിരുന്ന കാലത്ത് കെ.സി. വേണുഗോപാലിന്റെ പിഎയായും മന്ത്രി ആയതിന് ശേഷം പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ. കെ.സി. […]
Read more

ഖർഗെയെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ വൈകീട്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പരിപാടിക്കെത്തിയപ്പോൾ അപമാനിക്കപ്പെട്ടെന്നാണ് മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പരാതി പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഖർഗെ പ്രസംഗിച്ച വേദി […]
Read more

കെപിസിസി അധ്യക്ഷ പദവി; കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കെ.സി. വേണുഗോപാലിന്റെ വസതിയിലെത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണത്തിന് ശേഷമാണ് മടങ്ങിയത്. കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തന്റെ താൽപര്യം മാത്യു കുഴൽനാടൻ വീണ്ടും അറിയിച്ചതായാണ് സൂചന. കെ.സി. പക്ഷത്തുനിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് […]
Read more

പാഠം ഒന്ന് ; സ്ഥാനം മാറുമ്പോൾ വാക്കും മാറ്റാം..

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് കേട്ടിട്ടില്ലേ?…അല്ലെങ്കിൽ പാലം കടക്കുംവരെ വരെ നാരായണ പാലം കടന്ന കൂരായണ എന്നോ?..ഇങ്ങനെ തുടങ്ങുന്ന പല പഴഞ്ചൊല്ലുകളുടെയും ജീവിക്കുന്ന ഡെമോ ആണ് ഇന്ന് കേരളത്തിൻ്റെ സർക്കാരും വലത് പാർട്ടിയും. പറഞ്ഞതെല്ലാം അറമ്പറ്റിപ്പോകുന്നെന്ന് പണ്ട് ആളുകൾ പറയില്ലേ… കർമ്മ എന്ന് മോഡേൺ ആയി പറയാം …പണ്ട് ചെയ്തതും പറഞ്ഞതും എല്ലാം കണ്മുന്നിൽ വന്നു നിന്ന് മുഖത്ത് നോക്കി കൊഞ്ഞളം കുത്തുന്നുത് കാലത്തിൻ്റെ കാവ്യനീതി എന്ന് കരുതാം..കോർട്ടിൽ ഇരുന്നു നിർദ്ദേശിക്കുന്നത് പോലെയോ […]
Read more

പ്ലീഡര്‍ നിയമനം; ‘പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ല’; വീണ്ടും വിമര്‍ശനവുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്

കൊച്ചി: വിവാദമായ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും പരസ്യ വിമർശനവുമായി ലോയേഴ്‌സ് കോൺഗ്രസ് രംഗത്ത്. പ്ലീഡർ നിയമനത്തിലെ പരാതികൾക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി. കെ. അബ്ദുൾ റഹ്‌മാൻ പറഞ്ഞു. വിഷയത്തിൽ എഐസിസിയും കെപിസിസിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമനം ലഭിച്ച ജിയോണയും ശരത്തും ലോയേഴ്‌സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികമായി അംഗങ്ങളാണെങ്കിലും യൂണിറ്റ് അംഗത്വ വിതരണത്തിലൂടെ എത്തിയവരെ സജീവ പ്രവർത്തകരായി കണക്കാക്കാനാകില്ലെന്നായിരുന്നു അബ്ദുൾ റഹ്‌മാന്റെ പ്രതികരണം. അർഹരായവർക്ക് അവസരം ലഭിച്ചില്ലെന്നതാണ് […]
Read more

പരസ്യ പ്രതികരണങ്ങളിൽ നിയന്ത്രണം; കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് നിർദേശം

തിരുവനന്തപുരം: നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് കെപിസിസി നിർദേശം നൽകി. പാർട്ടി നയങ്ങളും ഔദ്യോഗിക നിലപാടുകളും മാത്രമേ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവതരിപ്പിക്കാവൂ എന്നാണ് നിർദേശം. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മീഡിയ പാനലിസ്റ്റുകൾക്ക് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്. പാർട്ടിയുടെ ഐക്യത്തിനും അച്ചടക്കത്തിനും ജനങ്ങൾക്കിടയിലെ വിശ്വാസ്യതയ്ക്കും ബാധകമാകുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളും സംഘടനാ വിഷയങ്ങളും പൊതുവേദികളിൽ ചർച്ച ചെയ്യരുതെന്നും അവ പാർട്ടിയുടെ ആഭ്യന്തര […]
Read more

കോഴിക്കോട് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ഉറങ്ങാറുള്ള മുറിയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാൽ കറക്കാനായി ബിജുവിനെ വിളിക്കാൻ എത്തിയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു. മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന […]
Read more

പ്ലീഡർ നിയമനം; കെ ബാബു വെളിപ്പെടുത്തിയ ആ എം പി ഡീൻ കുര്യാക്കോസ്

തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. ബാബു നടത്തിയ വെളിപ്പെടുത്തലിൽ പരാമർശിച്ച യുവ എം.പി താനാണെന്ന് ഡീൻ കുര്യാക്കോസ്. ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന വനിതാ പ്ലീഡർ ജിയോണയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ശുപാർശ നൽകിയതെന്നാണ് വിവരം. എന്നാൽ നിയമനത്തിന് ശുപാർശ നൽകാൻ കാരണമായ സാഹചര്യങ്ങൾ എന്താണെന്നത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് വിശദീകരണം നൽകിയില്ല. നേരത്തെ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും, ഒരു യുവ എംപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം […]
Read more

‘മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യം’; അലോഷ്യസിനെതിരെ വി ഡി പക്ഷം

കൊച്ചി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് വിമർശനം ശക്തമാകുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയാണ് അലോഷ്യസിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ചിലർ സർക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുബാസ് ആരോപിച്ചു. കെഎസ്‌യുവിലെ വി.ഡി. വിഭാഗം നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പട്ടിക നൽകിയതെന്നും, ആ പട്ടിക മാത്രമാണ് പാർട്ടിക്ക് പരിഗണിക്കാനാകുകയെന്നും മുബാസ് വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix