Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: congress

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്ക് നൽകിയിരുന്ന പിന്തുണ കോൺഗ്രസ് കൗൺസിലർമാർ പിന്‍വലിച്ചു. നഗരസഭ കൗൺസിൽ യോഗത്തിൽ ഉണ്ടായ തർക്കത്തിന്റെയും പ്രതിഷേധത്തിന്റെയും പിന്നാലെയാണ് ഈ തീരുമാനം. കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് പാർട്ടി പാർലമെന്ററി കമ്മിറ്റി യോഗം ചേർന്ന് പിന്തുണ പിന്‍വലിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കോൺഗ്രസ് കൗൺസിലർമാർ നേതൃത്വത്തെ അറിയിക്കും. പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുക്കുന്ന വിഷയമാണ് പ്രധാന തർക്കത്തിന് കാരണം. ഇത് […]
Read more

‘കോൺ​ഗ്രസ് യുപി പിടിക്കും, രാഹുൽ ​ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും’

ലഖ്‌നൗ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും 2029ല്‍ രാഹുല്‍ ​ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷൻ രാജേന്ദ്ര പാല്‍ ഗൗതം. താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചുമതലയ്ക്ക് ശേഷം ലഖ്‌നൗവില്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടനയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാടുമെന്ന് പറഞ്ഞ ഗൗതം, അംബേദ്കറും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുകയും ചെയ്തു. ദളിതര്‍ക്കും പിന്നാക്ക […]
Read more

ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം. മറ്റ് പ്രമുഖരുടെ പേരിൽ സ്മാരകങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഉമ്മൻ ചാണ്ടിക്കായി പ്രത്യേക പ്രഖ്യാപനം ഇല്ലാത്തതാണ് ചർച്ചയായത്. വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ, നടൻ സലിം കുമാർ, ഗായകൻ ഉമ്പായി എന്നിവരുടെ പേരിൽ സ്മാരകങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്നു. ജോൺസൺ മ്യൂസിക് അക്കാദമിയും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യൻ; ഹൈക്കമാന്‍റിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ രംഗത്ത്. ഇക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി തന്റെ നിലപാട് അറിയിക്കാനാണ് ജോസഫ് വാഴക്കന്റെ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തനിക്ക് ആവശ്യമായ യോഗ്യതയും പ്രവർത്തന പരിചയവും ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മുഴുവൻ സമയവും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ഒരു ഫുൾടൈം […]
Read more

മുഖ്യമന്ത്രി സമയം തന്നില്ല’; വിമർശനവുമായി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ “കാലുപിടിക്കാൻ” പോകില്ലെന്നും, ആവശ്യങ്ങൾ ഉന്നയിക്കാൻ ആരുടെയും പിന്നാലെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നാണ് ആരോപണം. പെരുന്നയിൽ ചേർന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിൽ സംസാരിക്കവെയാണ് സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ […]
Read more

56,000 കോടി ബാധ്യത; കിഫ്ബിയുടെ ഭാവി ബജറ്റിൽ നിർണായകം

സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) വൻ പുനഃസംഘടനയ്ക്ക് സാധ്യത. 56,000 കോടി രൂപയുടെ ബാധ്യതയുള്ള കിഫ്ബിയുടെ ധനകാര്യ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രഖ്യാപനങ്ങൾ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും നേരിട്ട് പിരിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി, ഈ വരുമാനം സർക്കാർ നേരിട്ട് കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. കിഫ്ബിയുടെ […]
Read more

പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി; ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്

കോട്ടയം: പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകണമെന്ന് കോൺഗ്രസ് ആവശ്യം. സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തിന് രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇതിൽ കൗൺസിലർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താൻ പ്രതികരിച്ചു. ആറ് മാസം കഴിഞ്ഞാൽ വൈസ് ചെയർമാൻ സ്ഥാനം പുളിക്കക്കണ്ടം കുടുംബത്തിന് നൽകാനായിരുന്നു ആദ്യ തീരുമാനം. അതിനൊപ്പം ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണായും, ബിനു […]
Read more

കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ഇനി തിരഞ്ഞെടുപ്പ് ഹർജിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിൽ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ മൗനം പാലിച്ചുവെന്ന് മീനാക്ഷി നടരാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മീനാക്ഷിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നും ആവശ്യപ്പെട്ട് നൽകിയ […]
Read more

സമവായ ചർച്ചകൾക്ക് വഴങ്ങാതെ പാലാ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർമാർ

കോട്ടയം: പാലാ നഗരസഭയിൽ ചർച്ചകൾക്ക് വഴങ്ങാതെ കൗൺസിലോർമാർ. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയിലെ ചെയർപേഴ്സണിലും സംവിധാനത്തിലും വിശ്വാസമില്ലെന്നും, ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സഹകരണം തുടരുമെന്നും കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. നേതൃ ചർച്ചകളിൽ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസ് കൗൺസിലർമാർ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മാണി സി കാപ്പന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്ന് പ്രശ്നം തുടരുകയാണ്. […]
Read more

ടോണി തൈപ്പറമ്പിൽ പാലാ ന​ഗരസഭ കോൺ​ഗ്രസ് പാർണമെന്ററി പാർട്ടി ലീഡർ

പാലാ: കോൺഗ്രസ്‌ പാർലമെന്റ് പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ പാലാ നഗര സഭ കോൺഗ്രസ്‌ കൗൺസിലേർസ് പാർലമെന്റ് പാർട്ടി ചേർന്ന് തെരഞ്ഞെടുത്തു. യുഡിഫ് ജില്ല കോൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ സതീഷ് ചോളനി, ഡി സി സി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്തനം, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ്, കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചികാടൻ, പാലാ നഗര സഭ കൌൺസിലേർസ് എന്നിവർ പങ്കെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix