Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: congress

ഇന്ത്യയില്‍ ഇപ്പോൾ ‘വോട്ട് ചോരി’യല്ല; നടക്കുന്നത് ‘സീറ്റ് ചോരി’: കെ സി വേണുഗോപാല്‍

ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ജാർഖണ്ഡിലും മധ്യപ്രദേശിലും നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. ജാർഖണ്ഡിൽ സ്ഥാനാർഥിയുടെ പേര് പോലും കൃത്യമായി രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചപ്പോൾ, മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയെന്നാണ് കെ.സി. വേണുഗോപാൽ ആരോപിച്ചത്. വിഷയത്തിൽ സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും കോൺഗ്രസ് പോരാട്ടം തുടരുമെന്നും […]
Read more

എന്‍ കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

തൃശ്ശൂർ: മുന്‍ എഐസിസി അംഗവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ എൻ കെ സുധീർ വീണ്ടും കോണ്‍ഗ്രസിലേക്ക്. നേരത്തെ കോണ്‍ഗ്രസ് വിട്ടിരുന്ന സുധീര്‍ പിന്നീട് പി.വി. അന്‍വറിനൊപ്പവും തുടര്‍ന്ന് ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ വിവരം സുധീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ജീവിതത്തില്‍ ചില സാഹചര്യങ്ങളും തീരുമാനങ്ങളും അനിവാര്യമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനാലാണ് തിരിച്ചുവരവ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയ നടപടി സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. അതുവരെ ഫലപ്രഖ്യാപനം നടത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ […]
Read more

മമതയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായിയാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് എംപി സുശ്മിത ദേവ് രാജ്യസഭാംഗത്വത്തിൽ […]
Read more

കെപിസിസി പുനഃസംഘടന; സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർക്കും വനിതകൾക്കും മുൻഗണന വേണമെന്നാവശ്യം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്കിടെ വനിതകളെ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരാള്‍ക്ക് ഒരേ പദവി നിര്‍ബന്ധമാക്കണമെന്നുമാണ് ആവശ്യം. പാര്‍ട്ടി നേതാക്കള്‍ ജനപ്രതിനിധികളെ പ്രധാന സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരെ മുന്‍പരിഗണന നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നും പറയുന്നു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കപ്പെടും. നിലവില്‍ വൈസ് പ്രസിഡന്‍റ് പദവിക്ക് ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി […]
Read more

ബന്ധുനിയമന വിവാദം; മന്ത്രി സണ്ണി ജോസഫിൻറെ സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻറെ ബന്ധു ബെന്നി തോമസ്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമന വിവാദം ശക്തമാകുന്നതിന് പിന്നാലെയാണ് രാജി. സണ്ണി ജോസഫിൻറെ അളിയൻ ആണ് ബെന്നി തോമസ്. വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ, ബെന്നി തോമസ് രാജിവെക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സണ്ണി ജോസഫ് ഒരു ഘട്ടത്തിലും വഴങ്ങുന്നുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ, വിവാദം കൂടുതൽ രൂക്ഷമാകാൻ അവസരം നൽകിക്കൊണ്ട്, പാർട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കേണ്ടെന്ന ധാരണയിലാണ് രാജിയെന്നാണ് […]
Read more

KPCC പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ല: കൊടിക്കുന്നിൽ സുരേഷ്

പാലക്കാട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിയില്ലാത്തതിലും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കെപിസിസി അധ്യക്ഷ […]
Read more

വീട് എവിടെ കോണ്‍ഗ്രസേ; വയനാട്ടിൽ കല്ലിട്ടിട്ട് 100 ദിവസം; ചോദ്യവുമായി സിപിഎം

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പദ്ധതിയുടെ ഭാഗമായി തറക്കല്ലിട്ടിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപണം. മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് ഫെബ്രുവരി 26ന് രാഹുൽ ​ഗാന്ധിയും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി ശിലാസ്ഥാപനം നടത്തിയത്. എന്നാൽ, ഇതുവരെ വീടുകളുടെ നിർമാണത്തിനായുള്ള അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎമ്മിന്റെ പ്രസ്താവന പ്രകാരം, ശിലാസ്ഥാപന ചടങ്ങിനായി ഒരുക്കിയ പന്തൽ നീക്കിയതും ഒരു കിണർ […]
Read more

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കി തരണം; ഹൈക്കമാൻഡിനെ അറിയിച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായി സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തിൽ പാർട്ടി അധ്യക്ഷനെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. സണ്ണി ജോസഫ് സ്ഥാനമൊഴിയുകയാണെങ്കിൽ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. ഇതിനിടെ, കേരളത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix