Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യൻ; ഹൈക്കമാന്‍റിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ രംഗത്ത്. ഇക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി.

കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി തന്റെ നിലപാട് അറിയിക്കാനാണ് ജോസഫ് വാഴക്കന്റെ തീരുമാനം.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തനിക്ക് ആവശ്യമായ യോഗ്യതയും പ്രവർത്തന പരിചയവും ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മുഴുവൻ സമയവും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ഒരു ഫുൾടൈം അധ്യക്ഷനെയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസ് വൃത്തങ്ങളിൽ സജീവമായിരിക്കെയാണ് ജോസഫ് വാഴക്കന്റെ അവകാശവാദം ശ്രദ്ധ നേടുന്നത്. പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം എന്താകുമെന്നത് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.

Advertisement
WhiteswanTV Footer