Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർ വി.വി. രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനും പരിക്കേറ്റിട്ടുണ്ട്. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.

സംഭവത്തിന് പിന്നാലെ എൽഡിഎഫും ബിജെപിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. മേയറുടെ നേതൃത്വത്തിൽ ബിജെപി ആക്രമണം നടത്തിയെന്നാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധ സമരം നടത്തിയിരുന്ന കൗൺസിലർമാരെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെ ഒമ്പത് പേർക്ക് ഗുരുതര പരിക്കേറ്റതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ഇത് ആസൂത്രിത ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് എൽഡിഎഫ് മേയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തിയത്. മേയറെ ഓഫീസിൽ പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം. സംഘർഷത്തിൽ വനിതാ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഹൈക്കോടതി ആദ്യ സത്യപ്രതിജ്ഞ അസാധുവാക്കിയതിനെ തുടർന്ന് 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് എൽഡിഎഫ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്.

Advertisement
WhiteswanTV Footer