Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: V V Rajesh

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; മേയർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു. നേമം സോണൽ ഓഫീസിൽ നിന്ന് വ്യാജ ബിൽഡിംഗ് പെർമിറ്റും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോർപറേഷന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു. […]
Read more

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം; മേയറുടെ സമീപനം ധിക്കാരപരം: വി. ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം ഉണ്ടായതായി എൽഡിഎഫ് നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു. നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം മേയറുടെ ധിക്കാരപരമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ചില പ്രധാനപ്പെട്ട ഫയലുകൾ മാറ്റിയതായി സംശയമുണ്ടെന്നും ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തിരുവനന്തപുരം നഗരം വളരെ മോശമായ നിലയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് പിന്തുണ നൽകാതിരുന്നത് യുഡിഎഫ് നേതാക്കൾ മുൻകൂട്ടി ചർച്ച നടത്താത്തതുകൊണ്ടാണെന്നും […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർ വി.വി. രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനും പരിക്കേറ്റിട്ടുണ്ട്. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിന് പിന്നാലെ എൽഡിഎഫും ബിജെപിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. മേയറുടെ നേതൃത്വത്തിൽ ബിജെപി ആക്രമണം നടത്തിയെന്നാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധ സമരം നടത്തിയിരുന്ന കൗൺസിലർമാരെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, മേയറും ഡെപ്യൂട്ടി […]
Read more

ചെയ്യേണ്ടെ കാര്യങ്ങള്‍ ചെയ്യാതെ മേയർ ജനങ്ങളെ പറ്റിക്കുന്നു: വി കെ പ്രശാന്ത്

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ളവും മാലിന്യ പ്രശ്നങ്ങളും പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മേയറും എംഎൽഎയുമായ വി.കെ പ്രശാന്ത് രംഗത്ത്. തിരുവനന്തപുരം നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് നിലവിലെ ഭരണസമിതി മുൻ ഭരണസമിതിയെ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംവാദത്തിനായി മേയർ വി.വി രാജേഷ് ഉയർത്തിയ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണെന്നും നിരവധി സ്ഥലങ്ങളിൽ പരാതികൾ ഉയരുന്നതായും അദ്ദേഹം പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix