Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്ലോറിൻ വെള്ളത്തിൽ കുളിച്ചാൽ മുടി കൊഴിയുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ലോറിൻ വെള്ളത്തിൽ തല കുളിച്ചാൽ മുടി പൊഴിഞ്ഞു പോകുമോ? കാലങ്ങളായി പലർക്കുമുള്ള സംശയമാണിത്. എന്നാൽ ക്ലോറിൻ മാത്രമാണ് വില്ലനെന്ന് പറയാനാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കുളിക്കുന്ന വെള്ളത്തിൽ ക്ലോറിൻ ഉണ്ടെന്ന് കരുതി മുടി പൂർണ്ണമായും നശിച്ചുപോകണമെന്നില്ല. എന്നാൽ ക്ലോറിനുമായി ആവർത്തിച്ച് സമ്പർക്കം ഉണ്ടാകുന്നത് മുടിയുടെ പുറംപാളിയെയും സ്വാഭാവിക ഈർപ്പത്തെയും ബാധിക്കാം.

വെള്ളത്തിലെ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ശക്തമായ അണുനാശിനിയാണ് ക്ലോറിൻ. വെള്ളത്തിലെ ക്ലോറിൻ മുടിയുമായി സമ്പർക്കത്തിൽ വരുമ്പോൾ മുടിയുടെ ഉപരിതലത്തിലെ സ്വാഭാവിക എണ്ണകൾ (sebum) നീക്കം ചെയ്യാൻ കാരണമായേക്കും. ഈ സ്വാഭാവിക എണ്ണകൾ മുടിക്ക് സംരക്ഷണവും മൃദുത്വവും നൽകുന്നവയാണ്. ഇത് മുടി കൂടുതൽ ഡ്രൈ ആകാനും പൊട്ടിപോകാനുമുള്ള സാധ്യത കൂടുന്നു. അതുകൊണ്ട് ഡ്രൈ ഹെയർ ഉള്ളവർക്കും മുടിയിൽ നേരത്തേ കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്തവർക്കും ക്ലോറിൻ വെള്ളം കൂടുതൽ പണി കൊടുക്കുന്നത്.

ക്ലോറിൻ വെള്ളത്തിൽ കുളിച്ചതുകൊണ്ട് മാത്രം മുടി കൊഴിച്ചിൽ ഉണ്ടാകുമെന്ന് പറയാനാവില്ല. മുടി കൊഴിച്ചിലിന് ജനിതക ഘടകങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, ചില രോഗാവസ്ഥകൾ, സമ്മർദ്ദം, മരുന്നുകൾ, സ്കാൽപ്പിലെ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാരണങ്ങളുണ്ട്. എന്നാൽ ക്ലോറിൻ മുടിയെ ഡ്രൈ ആക്കുകയും ദുർബലമാക്കുകയും ചെയ്യുമ്പോൾ മുടി പൊട്ടുന്നത് വർധിക്കാം. പലപ്പോഴും ഇത് മുടി കൊഴിയുന്നതായി തോന്നാം.

ക്ലോറിൻ മൂലം മുടി ഇതിനകം വരണ്ടതും ദുർബലവുമായിരിക്കുമ്പോൾ നനഞ്ഞ മുടി ശക്തമായി വലിച്ച് ചീകുന്നത് പൊട്ടൽ വർധിപ്പിക്കാം. മുടി വരണ്ടതായി തോന്നിയാൽ കണ്ടീഷണൿ ഉപയോ​ഗിക്കാം. ഇത് മുടിക്ക് ഈർപ്പം നിലനിർത്താനും കെട്ടുപിണയൽ കുറയ്ക്കാനും സഹായിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer