Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

‘വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവല്ല’ പരാതിയുടെ അടിസ്ഥാനത്തിലെന്ന് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായതോ മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് മെറ്റ. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും വിശദീകരണത്തിൽ മെറ്റ വ്യക്തമാക്കി. വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന പ്രചാരണവും മെറ്റ നിഷേധിച്ചു. ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്നും മെറ്റ അറിയിച്ചു. ഇതോടെ വാർത്തകൾ നീക്കം ചെയ്യുന്നതിന് സാങ്കേതിക പ്രശ്നമല്ല കാരണം എന്ന നിലപാടാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

‘വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു’; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സി പി ജോണ്‍

തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഗതാഗതമന്ത്രി സി പി ജോൺ ഖേദം പ്രകടിപ്പിച്ചു. അത്തരത്തിൽ സംസാരിക്കരുതായിരുന്നു എന്നും തന്റെ വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളോട് സർക്കാരിന് യാതൊരു വിവേചനവുമില്ലെന്നും കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാലാണോ ഖേദം പ്രകടിപ്പിച്ചതെന്ന ചോദ്യത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. പ്രിയദർശിനി പദ്ധതി യുഡിഎഫ് ആരംഭിച്ച അഭിമാനകരമായ പദ്ധതിയാണെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി അവസാനിപ്പിക്കുമെന്ന […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇതേ കേസിൽ ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങളുണ്ടെങ്കിലും വധശ്രമക്കുറ്റം നിലനിൽക്കാൻ മതിയായ തെളിവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവ് […]
Read more

സിജെപി സമരം വലിയ തിരിച്ചടി; ബിജെപിക്കെതിരെ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണ് കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കൾ മുന്നോട്ടുവച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ പ്രതിഷേധം ഉയർന്നുവരുന്നത് മനസ്സിലാക്കിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് സമരം ഒത്തുതീർപ്പാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, […]
Read more

പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിൽ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ പുതുക്കി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തിരിച്ചടിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിലും പ്രചാരണ രീതിയിലും […]
Read more

ഒറ്റപ്പാലത്ത് സിപിഐ വിട്ട് 200ലേറെ പേർ സിപിഐഎമ്മിൽ ചേർന്നു

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് നിരവധി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. സിപിഐ ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ 200-ലേറെ പേരാണ് പാർട്ടി വിട്ടത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരും 15-ഓളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചതായാണ് വിവരം. സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കളെയും പ്രവർത്തകരെയും സിപിഐഎം സ്വീകരിച്ചു. 2017-ൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നവരാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും സിപിഐഎമ്മിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ […]
Read more

കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം; ലെയ്സൺ ഓഫീസായി പ്രവർത്തിക്കും

ന്യൂഡൽഹി: കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം ആരംഭിച്ചു. സൗത്ത് അവന്യൂവിലെ 139-ാം ക്വാർട്ടേഴ്സാണ് ഇനി കേരള ബിജെപിയുടെ ഡൽഹി ഓഫിസായി പ്രവർത്തിക്കുക. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെത്തിക്കുന്നതിനുള്ള ലെയ്സൺ ഓഫീസായാണ് ഇത് പ്രവർത്തിക്കുകയെന്ന് കൃഷ്ണദാസ് അറിയിച്ചു. കേരളത്തിൽ ബിജെപിക്ക് 15 ശതമാനം ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ തടസ്സം […]
Read more

പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് വോട്ടെടുപ്പ് നടക്കുക. രാജിവെച്ച മൂന്ന് ടിഎംസി എംപിമാരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 15-ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആയി നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 24-ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വൈകിട്ട് വോട്ടെണ്ണല്‍ നടക്കും. സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത […]
Read more

മലബാറില്‍ ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കാൻ കോണ്‍ഗ്രസ്

കോഴിക്കോട്: മലബാറിൽ മുസ്ലിം സമുദായത്തിനിടയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെ ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കുന്നു. കോൺഗ്രസിലെ പ്രധാന നേതാക്കളുടെ പിന്തുണയോടെയാണ് ഈ നീക്കം നടക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും പിന്തുടർന്ന് കൂട്ടായ്മ രൂപീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ച “അൽ അമീൻ” പത്രം വീണ്ടും വായിക്കപ്പെടുന്ന പരിപാടിയും കോഴിക്കോട് സംഘടിപ്പിക്കുന്നു. പരിപാടിയിൽ എം.കെ. രാഘവൻ എംപി, ചരിത്രകാരൻ കെ.കെ.എൻ. കുറുപ്പ്, കെപിസിസി മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, എൻ.പി. ചേക്കുട്ടി, പ്രൊഫ. […]
Read more

ബിജെപിയുടെ ബി ടീമായി യുഡിഎഫ് എന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണത്തിന് കീഴിൽ ഭരണസ്തംഭനം സംഭവിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ വി. ശിവൻകുട്ടി ആരോപിച്ചു. നഗരസഭ ഓഫീസും അനുബന്ധ സ്ഥാപനങ്ങളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത്, തെരുവുനായ ശല്യം, മാലിന്യ സംസ്കരണത്തിലെ വീഴ്ച, ക്ഷേമപദ്ധതികൾ തടസപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ നഗരവാസികളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാപ്പാ കേസിലെ പ്രതിയായ കൗൺസിലറെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്നും, ഇതിനായി നിയമവിരുദ്ധ നടപടികൾ നടക്കുന്നതായും ശിവൻകുട്ടി വിമർശിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer