Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

മെഡിക്കൽ കോളേജുകളിലേക്ക് ആരോഗ്യമന്ത്രി; രോഗികളുടെ അഭിപ്രായം കേൾക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഡോക്ടർ ഡോ. ഹാരിസ് ചിറക്കൽ മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും അതനുസരിച്ചാണ് മെഡിക്കൽ കോളേജുകൾ സന്ദർശിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് ഉള്ളത് രോഗി പരിചരണത്തെ ബാധിക്കുന്നുണ്ടെന്നും, അതിനായി കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ആശുപത്രികൾ പാവപ്പെട്ടവർക്ക് പ്രധാന ആശ്രയമാണെന്നും, എന്നാൽ നിലവിൽ വിവിധ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശുചിത്വം ഉൾപ്പെടെയുള്ള […]
Read more

മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് പുതിയ നമ്പറുകൾ അനുവദിച്ചു. മന്ത്രിമാരുടെ ആവശ്യങ്ങളും മുൻഗണനകളും പരിഗണിച്ചാണ് നമ്പർ ക്രമീകരണം അന്തിമമാക്കിയത്. പുതിയ പട്ടികപ്രകാരം മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ വാഹനത്തിന് നമ്പർ 1 അനുവദിച്ചപ്പോൾ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് 9-ാം നമ്പർ നൽകി. രണ്ടാം നമ്പർ പി.കെ. കുഞ്ഞാലിക്കുട്ടിക്കും, മൂന്നാം നമ്പർ മോൻസ് ജോസഫിനും, നാലാം നമ്പർ സണ്ണി ജോസഫിനും അനുവദിച്ചു. മറ്റ് മന്ത്രിമാരുടെ നമ്പറുകൾ ഇപ്രകാരമാണ്: കെ. മുരളീധരൻ – 11, എ.പി. അനിൽകുമാർ […]
Read more

കൂടിക്കാഴ്ച ഹൃദ്യം; വി ഡി സതീശനും യുഡിഎഫിനും ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ദേശീയ നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം വിവിധ ഘട്ടങ്ങളിലായി ചർച്ച നടത്തി. രാവിലെ 9 മണിയോടെയാണ് വി.ഡി. സതീശൻ ആദ്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ […]
Read more

കേരളത്തിൽ പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: സംസ്ഥാനത്ത് നിലവിൽ പവർ കട്ട് ഇല്ലെന്നും പവർ ഫെയിലിയർ മാത്രമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സങ്ങൾ സംഭവിക്കുന്നതെന്നും, ഇതിന് കുറച്ച് ദിവസം കൂടി തുടർച്ച ഉണ്ടാകാമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുൻപ് ഉയർന്ന വൈദ്യുതി ഉപഭോഗവും സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മുൻ […]
Read more

മയക്കുമരുന്നിനെതിരെ പുതിയ കർമപദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരള ആഭ്യന്തര വകുപ്പ് മയക്കുമരുന്ന് നിരോധനത്തിന് പുതിയ കർമപദ്ധതിയുമായി രംഗത്ത്. ‘ഓപ്പറേഷൻ തുഫാൻ – ദ് നാർക്കോ ഹണ്ട്’ എന്ന പേരിൽ ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്ത് കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണിയെ അവസാനിപ്പിക്കുകയും, സ്കൂളുകൾക്ക് സമീപത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ വിശദീകരണം. കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂല മാറ്റം വരുത്തുന്നതായും, സ്റ്റേഷനുകളിൽ പരാതികള്‍ […]
Read more

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കേരള നിയമസഭയുടെ 25-ാം സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കഴിഞ്ഞകാലത്തെ ഓർമ്മ പുതുക്കലാണ് സന്ദർശനത്തിന് കാരണം എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ കാഴ്ചപ്പാടുകൾ കൊണ്ടാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ നിർവഹിക്കും, 71 പുതുമുഖ എംഎൽഎമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് ശ്രദ്ധ നൽകുമെന്ന് തിരുവഞ്ചൂർ പറഞ്ഞു, കേരള നിയമസഭയിലെ മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ 25-ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നിർണായക സീറ്റ് ബേർഡിങ്ങിൽ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും […]
Read more

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ; 1800 കോടി എടുക്കാൻ നീക്കം

തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ തീരുമാനം എടുത്തു. ഡിസംബർ വരെ 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വി.ഡി. സതീശൻയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ വലിയ കടമെടുക്കലാണിത്. ഈ മാസം 12ന് സർക്കാർ 2800 കോടി രൂപയും കടമെടുത്തിരുന്നു. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ എന്നിവ നൽകുന്നതിനും പുതിയ ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനുമാണ് സർക്കാർ വീണ്ടും വായ്പയെടുക്കുന്നത്. റിസർവ് ബാങ്ക് വഴി […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കോടതി ഉത്തരവിന്റെ ഭാഗം: മന്ത്രി കെ എ തുളസി

എറണാകുളം: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച വിവാദത്തിൽ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസിയുടെ പ്രതികരണം. പലരും പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടി എന്ന രീതിയിൽ പ്രചരണം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. ഈ നടപടി സർക്കാരിന്റെ തീരുമാനമല്ല, കോടതിയുടെ ഉത്തരവിന്റെ ഭാഗമായുള്ള നടപടിയാണ്. സർക്കാർ നയം സാധാരണക്കാരന്റെ പിന്തുണയ്ക്കാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾക്ക് ഉത്തരവാദിത്തമുള്ളവർ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് മന്ത്രിയുടെ പ്രതികരണം. അന്വേഷണത്തിനും പ്രക്രിയകൾക്ക് നേരിട്ട് റിപ്പോർട്ടുകൾ സമർപ്പിക്കാൻ വകുപ്പ് ശ്രമിച്ചുവെന്നും, പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സമ്പർക്കത്തിലുണ്ടായതായും […]
Read more

അനുനയ നീക്കം; ലത്തീൻ സഭയുടെ ആസ്ഥാനത്തെത്തി മന്ത്രി വി ഇ അബ്ദുൽ ഗഫൂർ

തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ആശങ്കയില്‍ നില്‍ക്കുന്ന ലത്തീന്‍ സഭയെ സന്ദര്‍ശിച്ച് ന ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. സഭാ ആസ്ഥാനത്തെത്തി അദ്ദേഹം എല്ലാം ചര്‍ച്ച ചെയ്തുവെന്നും, സൗഹൃദപരമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. വകുപ്പ് ഏറ്റവും പ്രധാനമായി മത്സ്യ തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വി.ഇ. അബ്ദുള്‍ ഗഫൂർ ഉറപ്പ് നൽകി. ചില ചരട് വലികളും […]
Read more

ആന്റണി മുതല്‍ സതീശന്‍ വരെയുള്ള കോൺഗ്രസ് കാലം

പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് എന്ന് ഏറ്റവും അധികം ആഗ്രഹിച്ചിരിക്കുക എ കെ ആന്റണിയാവും. പ്രതിപക്ഷ നേതാവായി സിപിഐഎം നിയോഗിച്ച പിണറായി വിജയനും ഇതേ ചരിത്രം ഓര്‍മ്മിച്ചിരിക്കണം. 1995 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ അനുഭവങ്ങള്‍ തന്നെയാണ് ഒരു കാലഘട്ടം പിന്നോട്ട് പോയി ചരിത്രം ഓര്‍മ്മിക്കാന്‍ എ കെ ആന്റണിയെയും പിണറായി വിജയനെയും […]
Read more
Advertisement
WhiteswanTV Footer