തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്കിടെ വനിതകളെ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരാള്‍ക്ക് ഒരേ പദവി നിര്‍ബന്ധമാക്കണമെന്നുമാണ് ആവശ്യം. പാര്‍ട്ടി നേതാക്കള്‍ ജനപ്രതിനിധികളെ പ്രധാന സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരെ മുന്‍പരിഗണന നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നും പറയുന്നു.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കപ്പെടും. നിലവില്‍ വൈസ് പ്രസിഡന്‍റ് പദവിക്ക് ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി എസ് ശിവകുമാര്‍, എം കെ രാഘവന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയ പേരുകള്‍ പരിഗണനയിലാണ്. ഭൂരിഭാഗം ഡിസിസികളിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം.






