Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബന്ധുനിയമന വിവാദം; മന്ത്രി സണ്ണി ജോസഫിൻറെ സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻറെ ബന്ധു ബെന്നി തോമസ്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമന വിവാദം ശക്തമാകുന്നതിന് പിന്നാലെയാണ് രാജി. സണ്ണി ജോസഫിൻറെ അളിയൻ ആണ് ബെന്നി തോമസ്.

വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ, ബെന്നി തോമസ് രാജിവെക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സണ്ണി ജോസഫ് ഒരു ഘട്ടത്തിലും വഴങ്ങുന്നുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ, വിവാദം കൂടുതൽ രൂക്ഷമാകാൻ അവസരം നൽകിക്കൊണ്ട്, പാർട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കേണ്ടെന്ന ധാരണയിലാണ് രാജിയെന്നാണ് പ്രാഥമിക നിഗമനം. ഭരണത്തിൻറെ ആദ്യഘട്ടത്തിൽ തന്നെ തൻറെ നിയമനം വഴി മന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് ബെന്നിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer