സ്ക്രീൻ ടൈം തിരിച്ചറിയുക
ഡിജിറ്റൽ ഡിറ്റോക്സിങ്ങിന്റെ കാലമാണിത്. അതിന് ആദ്യം ചെയ്യേണ്ടത് സ്ക്രീൻ ടൈം തിരിച്ചറിയുക എന്നതാണ്. എങ്ങനെ കണ്ടെത്താം? ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ ഡിജിറ്റൽ വെൽബീയിങ്ങിൽ ക്ലിക്ക് ചെയ്താൽ ഓരോ ദിവസത്തെയും സ്‌ക്രീൻ ടൈം അറിയാം. ദിവസവും എത്ര മണിക്കൂർ വീതം ഓരോ ആപ്പിലും ചെലവഴിക്കുന്നുവെന്നും അറിയാൻ സാധിക്കും. ഇനി ഈ സ്ക്രീൻ ടൈം കുറയ്ക്കണം.
നോട്ടിഫിക്കേഷനുകൾ ഓഫ് ആക്കാം
രാവിലെ എഴുന്നേൽക്കുന്ന ആദ്യത്തെ ഒരു മണിക്കൂറും രാത്രി ഉറങ്ങുന്നതിന് മുൻപുള്ള ഒരു മണിക്കൂറും ഫോൺ തൊടില്ല എന്ന് തുടങ്ങിയ തീരുമാനങ്ങൾ എടുക്കുക. നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്ത് വെക്കാം. വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളുടെ അനാവശ്യ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്തുവെക്കുക. ഫോൺ ശബ്ദിക്കുമ്പോഴെല്ലാം എടുത്തുനോക്കുന്ന ശീലം ഇത് മാറ്റും.
ഭക്ഷണസമയത്ത് ഫോൺ വേണ്ട
ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് ഫോൺ പൂർണമായും ഒഴിവാക്കാം. ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് ആസ്വദിച്ച് കഴിക്കുക.
ശ്രദ്ധ മാറ്റാം, യാത്ര ചെയ്യാം
പണ്ട് ചെയ്തിരുന്ന പലതും ഇപ്പോൾ പറ്റില്ലെന്ന് തോന്നുന്നുണ്ടോ? എന്നാൽ വെറും തോന്നലാണ്. ഇപ്പോഴും അതെല്ലാം ചെയ്യാം. ഫോക്കസ് തിരിച്ചുകൊണ്ടു വരിക. പഴയ ഹോബികൾ വീണ്ടും ചെയ്യാം. യാത്രകൾ ചെയ്യാം, പുസ്തകം വായിക്കാം…




