ഇന്ത്യ – അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ തകർന്നടിഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസെന്ന നിലയിൽ ഡിക്ലെയർ ചെയ്തിരുന്നു. ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്റെ അഞ്ച് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. നിലവിൽ ആദ്യ അഞ്ച് വിക്കറ്റുകൾ നഷ്ട്ടമായ അഫ്ഗാനിസ്ഥാൻ 113 റൺസ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മാനവ് സുതർ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മാനവിന് പുറമെ ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ അഫ്ഗാന് ഇപ്പോഴും 451 റണ്‍സ് പിറകിലാണ്.
ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ ഇന്ത്യയ്ക്കായി രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും പിറന്നെങ്കിൽ, ഇന്ന് വാഷിംഗ്ടൺ സുന്ദറിന് മാത്രമാണ് തിളങ്ങാനായത്.





