Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രിമാരെല്ലാം ട്രിപ്പ് മൂഡിൽ; സ്വകാര്യ സന്ദർശനങ്ങളെന്ന് വിശദീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്നതിനിടെ മന്ത്രിമാരുടെ വിദേശയാത്രകൾ ചർച്ചയാകുന്നു. ഭൂരിഭാഗം മന്ത്രിമാരുടെയും യാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ളതാണെന്നാണ് വിവരം.

തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിലവിൽ ബൾഗേറിയയിലാണെന്നാണ് റിപ്പോർട്ട്. വിദേശത്തുനിന്ന് മന്ത്രി സാമൂഹികമാധ്യമത്തിലൂടെ പ്രതികരണവും നടത്തിയിരുന്നു. യാത്രയുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

കായിക മന്ത്രി ഒ.ജെ. ജനീഷ് അടുത്തിടെ കുടുംബസമേതം ഒമാൻ സന്ദർശിച്ചിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും നേരത്തെ വിവാദമായിരുന്നു. സർക്കാർ ചെലവിലാണ് യാത്രയെന്ന വിമർശനം ഉയർന്നതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ചിക്കാഗോയിലെത്തിയതെന്നും യാത്രയ്ക്ക് സർക്കാർ ചെലവ് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം, മന്ത്രി പി.സി. വിഷ്ണുനാഥിന്റെയും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വിദേശയാത്രകൾ ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടതായാണ് വിവരം.

പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മാസങ്ങൾ ഭരണപരമായി നിർണായകമായ ഘട്ടമാണെന്ന വിലയിരുത്തലിനിടെയാണ് മന്ത്രിമാരുടെ വിദേശയാത്രകൾ ചർച്ചയാകുന്നത്. വിവിധ വകുപ്പുകളിൽ ഫയൽനീക്കങ്ങളും നിർണായക തീരുമാനങ്ങളും വേഗത്തിലാക്കേണ്ട സമയത്ത് മന്ത്രിമാർ സംസ്ഥാനത്തിന് പുറത്താകുന്നത് ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix