Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

SSLCക്ക് മിനിമം മാർക്ക് ഇല്ല; പഴയ രീതി തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കു ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയനവർഷം നടപ്പാക്കില്ല. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും. ഈ വർഷം 10–ാം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തീരുമാനമാണ് തൽക്കാലത്തേക്ക് UDF സർക്കാർ വേണ്ടെന്ന് വെച്ചിരിക്കുന്നത്. പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിക്കേണ്ടതിനാലാണു നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അറിയിച്ചു. നിരന്തരമൂല്യനിർണയത്തിന് (സിഇ) അധ്യാപകർ നൽകുന്ന 20% മാർക്കുകൂടി ജയത്തിനു പരിഗണിക്കുന്ന രീതിക്കു പകരം ഓരോ വിഷയത്തിനും ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കു തന്നെ 30% മാർക്ക് നേടണമെന്നതാണു മിനിമം മാർക്ക് വ്യവസ്ഥ.

പഠനനിലവാരം കുറയുന്നു എന്ന പരാതികളെത്തുടർന്നാണു മിനിമം മാർക്ക് രീതി മടക്കിക്കൊണ്ടുവരാൻ 2 വർഷം മുൻപു തീരുമാനിച്ചത്. 2024–25 ൽ 8–ാം ക്ലാസിലും കഴിഞ്ഞ അധ്യയന വർഷം ഒൻപതിലും ‌‌നടപ്പാക്കി. ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസിക്കു നടപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ എസ്എസ്എൽസിക്ക് ഇതു പ്രായോഗികമല്ലാത്തതിനാൽ എല്ലാ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാത്തവരെ തോൽപ്പിക്കേണ്ടി വരും. ഇതോടെ, വർഷങ്ങളായി 99 ശതമാനത്തിനു മുകളിലുള്ള എസ്എസ്എൽസി വിജയം കുത്തനെ ഇടിയും. പ്ലസ് വൺ പ്രവേശനം കുറയാനും ഹയർ സെക്കൻഡറിയിൽ കൂടുതൽ തസ്തിക നഷ്ടത്തിനും ഇടയാക്കും. ഇവയെല്ലാം പരിശോധിച്ച ശേഷം മാറ്റം വേണോ എന്നു തീരുമാനിക്കാമെന്നാണു സർക്കാർ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix