SSLCക്ക് മിനിമം മാർക്ക് ഇല്ല; പഴയ രീതി തുടരും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കു ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയനവർഷം നടപ്പാക്കില്ല. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും. ഈ വർഷം 10–ാം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തീരുമാനമാണ് തൽക്കാലത്തേക്ക് UDF സർക്കാർ വേണ്ടെന്ന് വെച്ചിരിക്കുന്നത്. പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിക്കേണ്ടതിനാലാണു നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അറിയിച്ചു. നിരന്തരമൂല്യനിർണയത്തിന് (സിഇ) അധ്യാപകർ നൽകുന്ന 20% മാർക്കുകൂടി ജയത്തിനു പരിഗണിക്കുന്ന രീതിക്കു പകരം […]
Read more