Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ട്’; പരസ്യമാക്കി മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ. ശബരിമല നട തുറന്ന സമയത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു.

ശബരിമല നട അടച്ചിരിക്കുന്ന സമയത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. നട തുറന്ന സമയത്ത് തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത് മണ്ഡലകാലത്ത് തീർഥാടകർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭക്തർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു.

“ശബരിമലയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പ്രസിഡന്റിനെ അല്ലല്ലോ വിമർശിക്കുക. മന്ത്രിയെയും സർക്കാരിനെയുമല്ലേ,” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അരവണ പ്ലാന്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിലവിൽ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു തീർഥാടകന് പരമാവധി ഒരു ടിൻ അരവണ മാത്രമാണ് നൽകുന്നത്.

കഴിഞ്ഞ 20 ദിവസമായി നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. കന്നിമാസ പൂജാ സമയത്തും അരവണ വിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് നേരത്തെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

അതേസമയം, ആവശ്യമായ കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചെന്ന വിമർശനവും ശക്തമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ തീർഥാടകർ മാസപൂജാ സമയത്ത് എത്തിയതാണ് അരവണയുടെ ലഭ്യതയിൽ പ്രതിസന്ധിക്ക് കാരണമായതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix