പത്തനംതിട്ട: തുകലശേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തലവടി ആനപ്രമ്പാൽ തെക്കേക്കര പറമ്പുങ്കൽ മോഹനന്റെ മകൻ അജീഷ് മോഹനൻ (29) ആണ് മരിച്ചത്.
അജീഷ് സഞ്ചരിച്ചിരുന്ന ബൈക്കാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ അജീഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.












