Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണ ജയന്തി അനൗൺസ്മെന്റിനെത്തിയ വാഹനം പിന്നോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86കാരൻ കൃഷ്ണനാണ് മരിച്ചത്. അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെയാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: വേങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. വേങ്ങാനൂർ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് കാർ കത്തിയത്. തീപിടിത്തത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. കാറിനുള്ളിൽ നിന്നാണ് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കത്തിയ കാർ ടൈറ്റസ് കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. KL 05 AV 3686 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഏറ്റുമാനൂർ ഭാഗത്താണ് വാഹനം രജിസ്റ്റർ […]
Read more

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാനയുടെ നിർമാണം നടക്കുന്ന വിവരം വ്യക്തമായി അറിയിക്കുന്ന തരത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ […]
Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് (23) ആണ് മരിച്ചത്. പെരിന്തൽമണ്ണ–ഏലംകുളം റോഡിൽ പെരുമ്പാറ അടിവാരത്ത് വച്ചാണ് അപകടം. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. പെരുമണ്ണ സ്വദേശി ഷഹൽ ഷാ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഷഹൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂർ ശ്രീപാദം വീട്ടിൽ എസ്. അരുൺ കുമാർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ വൈക്കം റോഡിൽ തൃപ്പൂണിത്തുറ ഗവ. ഗസ്റ്റ് ഹൗസിന് മുന്നിലായിരുന്നു അപകടം. കിഴക്കേക്കോട്ടയിൽ നിന്ന് പുതിയകാവ് ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അരുൺ കുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ശശികുമാരൻ നായരും ശാന്തകുമാരിയുമാണ് […]
Read more

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരിയായ വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (74) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിങ്ങോലിയിലെ മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

ബാരാമതിയിൽ വീണ്ടും വിമാനാപകടം; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൂണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് സംഭവം. പരിശീലന പറക്കലിനായി സ്വകാര്യ കമ്പനി ഉപയോഗിച്ച VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിമാനം റൺവേയിൽ നിർത്താൻ കഴിയാതെ പുറത്തേക്ക് തെന്നിമാറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ ചിരാഗ് ശശികാന്തും കേഡറ്റ് അഭിജിത് ജുന്ദ്രയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ് […]
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. ബ്രഹ്മപുരം വെണ്ണിത്തടം പോളേക്കരോട്ട് ടി.വി. സതിയാണ് മരിച്ചത്. കെബിപിഎസ് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സതിയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സതിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ […]
Read more

നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്–അജിത ദമ്പതികളുടെ മകൻ ആകാശ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിലെ പത്തടിയിലാണ് അപകടം നടന്നത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആകാശ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ബംഗളൂരുവിൽ അവസാന […]
Read more

Recent News

Advertisement
WhiteswanTV Footer