Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വൈക്കത്ത് വൈദ്യുതിക്കമ്പിയിൽനിന്ന് സഹോദരങ്ങൾക്ക് ഷോക്കേറ്റു

കോട്ടയം: വൈക്കം കാട്ടിക്കുന്നിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് പരിക്ക്. ചിറ്റത്തേറ സുബിന്റെ മക്കളായ ശ്രീഹരി (12), കാശിനാഥൻ (9) എന്നിവർക്കാണ് ഷോക്കേറ്റത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാശിനാഥന്റെ പാദത്തിന് മുകളിലൂടെ വൈദ്യുതി കമ്പി കുടുങ്ങുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീഹരിക്കും ഷോക്കേറ്റത്. ലൈൻ കമ്പിയിൽ ഓല വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടിവീണതെന്നാണ് വിവരം. വൈദ്യുതി കമ്പി ശരിയാക്കണമെന്ന് പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. […]
Read more

മാനന്തവാടിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം

മാനന്തവാടി: വയനാട് മാനന്തവാടി പായോട് മഴയത്ത് റോഡിൽ തെന്നിമാറിയ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച രാവിലെ 9.25 ഓടെയാണ് അപകടം ഉണ്ടായത്. വളവിൽ ഒരു ഇരുചക്ര വാഹനത്തെ മറികടന്ന് എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ച് നിർത്തുകയായിരുന്നു. ഇതിനിടെ മഴ കാരണം റോഡിൽ തെന്നിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം […]
Read more

അരമനപടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്

പത്തനംതിട്ട: എം.സി റോഡിലെ അരമനപടിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അമിത വേഗത്തിലെത്തിയ ബസ് ചരക്ക് ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ടെംപോ ട്രാവലറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് തിരിഞ്ഞ് പിന്നിൽ വന്ന പിക്കപ്പ് വാനിലും […]
Read more

കോട്ടയത്ത് ബൈക്ക് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോട്ടയം മണർകാട് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അയർക്കുന്നം സ്വദേശിനി ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വളവിൽ വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തെന്നി മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. സംഭവത്തിൽ […]
Read more

നിയന്ത്രണംവിട്ട ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഒരു മരണം

തൃശ്ശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുന്നംകുളം പാറേമ്പാടത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് കാർ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചുകയറി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

കാർ വൈദ്യുത തൂണിലിടിച്ച് ഇൻഫോപാർക് ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ദേവാനന്ദൻ (27) ആണ് മരിച്ചത്. ഇൻഫോപാർക്കിലെ കീവാല്യൂ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ പുലർച്ചെ 2.30ഓടെയാണ് ഇൻഫോപാർക്ക് റോഡിൽ അപകടമുണ്ടായത്. ഇൻഫോപാർക്ക് പരിസരത്തെ ടർഫിൽ ഷട്ടിൽ ബാഡ്മിന്റൺ കളിച്ച ശേഷം ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ തകർന്നതോടെ മൂന്ന് പേർ […]
Read more

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

ദുബായ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോർ സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു ഷിജിൻ. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. എട്ടുമാസം മുമ്പാണ് ഷിജിൻ ജോലി ആവശ്യത്തിനായി ദുബായിലെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

കാൽവഴുതി വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ്‌ അപകടം. വീടിനോട് ചേർന്ന വയലിലെ വെള്ളക്കെട്ടിലാണ് സുഹൈൽ വീണത്. ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് ഈ വയലിൽ വലിയ തോതിയിൽ വെള്ളം കയറിയിരുന്നു. ഇത് കാണാൻ സുഹൃത്തുക്കൾക്കൊപ്പം വന്നപ്പോൾ കാൽവഴുതി വയലിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏറെനേരം കഴിഞ്ഞാണ് സുഹൈലിനെ കണ്ടെത്താനായത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് […]
Read more

നെൻമാറയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
Read more

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; 3 പേര്‍ക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മട്ടന്നൂർ പാലോട്ടുപള്ളി പ്രദേശത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer