Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ദുബായിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്

ദുബായ്: ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ടെന്നും ദുബായ് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. റോഡിന് നടുവിൽ ഒരു ബസിന് സാങ്കേതിക തകരാർ സംഭവിച്ച് വാഹനം നിൽക്കുകയായിരുന്നു. പിന്നാലെ എത്തിയ കാറിനും മറ്റ് രണ്ട് ബസുകൾക്കും സമയത്ത് വാഹനം ഒഴിവാക്കാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ദുബായ് ട്രാഫിക് പൊലീസും അന്വേഷണ […]
Read more

ടോൾബൂത്തിലേക്ക് എൽപിജി ടാങ്കർ ഇടിച്ചുകയറി അപകടം; 4 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. ജൂൺ 26-ന് രാവിലെ 6.40-നാണ് അപകടം നടന്നത്. രണ്ട് എൽപിജി ടാങ്കറുകൾ ഒരേസമയം ടോൾപ്ലാസയിലേക്ക് എത്തിയപ്പോഴാണ് ഒരു ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്നു പാചകവാതകം ചോർന്നു. തുടർന്ന് വലിയ സ്ഫോടനശബ്ദത്തോടെ തീ പടരുകയും നിമിഷങ്ങൾക്കുള്ളിൽ പ്രദേശം […]
Read more

വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ; ‘PM റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവർക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘പി എം റാഹത്ത്’ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളില്‍ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും. ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക […]
Read more

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് അപകടം; 27 പേർക്ക് പരിക്ക്

എറണാകുളം: മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് എം.സി. റോഡിലെ 130 ജങ്ഷനിൽ അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ടൂറിസ്റ്റ് ബസിലാണ് അപകടം സംഭവിച്ചത്. പച്ചക്കറി കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ബസിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസിലുണ്ടായിരുന്ന 27 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ […]
Read more

ഹരിയാനയില്‍ 4 വയസുകാരന്‍ 220അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ഛണ്ഡിഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ നാല് വയസുകാരൻ കുഴൽക്കിണറിൽ വീണു. 220 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ബരാരയിലെ ദനൗറ ഗ്രാമത്തിൽ പിതാവ് മൻജിത്തിനൊപ്പം കൃഷിയിടത്തിലേക്ക് പോയ നിർഭയ് (4) ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. മുത്തച്ഛന് പ്രഭാതഭക്ഷണം നൽകാനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു കുട്ടി. ഈ സമയം കുഴൽക്കിണറിന് സമീപം കളിച്ചുകൊണ്ടിരിക്കെ കാൽതെറ്റി അകത്തേക്ക് വീണതായിയാണ് പ്രാഥമിക നിഗമനം. കരച്ചിൽ കേട്ട് പിതാവും മുത്തച്ഛനും ഓടിയെത്തിയെങ്കിലും കുട്ടി ഇതിനോടകം കിണറിനുള്ളിൽ […]
Read more

കോഴിക്കോട് മേൽപാലത്തിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: അരയിടത്തുപാലം മേൽപാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി സ്വദേശി അൻസാബിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ബൈക്കുകളും ഒരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന അൻസാബിത്ത് മേൽപാലത്തിൽ നിന്ന് താഴെയുള്ള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന റബിൽ, മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; 8 വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് റെയിൽവേ അടിപ്പാത ഉണ്ടായിരുന്നെങ്കിലും അത് വെള്ളം നിറഞ്ഞ നിലയിലാണ്. ഇതോടെ നാട്ടുകാരും കുട്ടികളും അടക്കം ട്രാക്ക് വഴിയാണ് മറുവശത്തേക്ക് […]
Read more

ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു. മൂരാട് താനാട്ട് സ്വദേശിനിയായ മോളി (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് മോളിയെ കാർ ഇടിച്ചത്. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റു. കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. […]
Read more

കൊട്ടാരക്കര ടിപ്പർ അപകടം; മരിച്ച 3 പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതമാണ് സഹായം നൽകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. കഴിഞ്ഞ ദിവസം രാവിലെ മുക്കോളിമുക്കിൽ ഉണ്ടായ അപകടത്തിലാണ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ബുള്ളറ്റിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം […]
Read more

വടക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

വടക്കഞ്ചേരി: നിർത്തിയിട്ട കാറിന് പിന്നിൽ നിൽക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരി ദേശീയപാതയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20ഓടെയായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് കാർ നിർത്തിയിരുന്നു. മൊബൈൽ ഫോൺ ചാർജർ എടുക്കാൻ ഡിക്കി തുറന്നുനിന്ന സമയത്താണ് അപകടം സംഭവിച്ചത്. ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കാറിന്റെ പിന്നിൽ […]
Read more

Recent News

Advertisement
WhiteswanTV Footer