ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാനയുടെ നിർമാണം നടക്കുന്ന വിവരം വ്യക്തമായി അറിയിക്കുന്ന തരത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പൊതുസ്ഥലങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്.


