Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ഓട്ടോയിൽ നിന്ന് ലോറിക്കടിയിലേക്ക് വീണ രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയായ അമൽ ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുക്കം പുൽപറമ്പിൽ വെച്ചാണ് സംഭവം. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ അമലിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അമൽ മരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read more

108 ആംബുലൻസ് വന്നില്ല; അപകടത്തിൽ പരിക്കേറ്റ യുവാവിന് ദുരിതം

പത്തനംതിട്ട: 108 ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ഒന്നര മണിക്കൂറോളം അടൂർ ജനറൽ ആശുപത്രിയിൽ തുടരേണ്ടി വന്നതായി പരാതി. പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും ആംബുലൻസ് എത്താത്തതിനാൽ ആശുപത്രിയിൽ തന്നെ കാത്തിരിക്കേണ്ടി വന്നുവെന്നാണ് പരാതി. ആശുപത്രി അധികൃതർ 108 ആംബുലൻസ് എത്തുമെന്ന് ഉറപ്പ് നൽകിയതിനാലാണ് കാത്തിരുന്നതെന്ന് സജിത്തിന്റെ പിതാവ് സജയൻ പറഞ്ഞു. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് സജിത്തിനെ […]
Read more

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ബസും സിഎൻജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെ റോയൽ ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവരടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വന്ന ദീർഘദൂര സർവീസ് ബസാണ് സിഎൻജി ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചത്. കെഎസ്ആർടിസി […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം സ്വദേശി പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയുടെ സ്വദേശമായ കരുവാറ്റ […]
Read more

കണ്ണൂർ കാർ അപകടം; ചികിത്സയിലായിരുന്ന 21കാരനും മരിച്ചു

ചാലോട്: കണ്ണൂരിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ കൂടാളിയിൽ അർധരാത്രിയോടെ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. […]
Read more

കൊല്ലത്ത് ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കൊല്ലം: ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. അക്കുടു എന്ന പേരിലും അരുൺ അറിയപ്പെട്ടിരുന്നു. അരുണിന്റെ സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് […]
Read more

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറ സ്വദേശി അരുണ്‍ സജി (26) ആണ് മരിച്ചത്. അപകടത്തിൽ അരുണിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. […]
Read more

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജറായി ജോലി ചെയ്തിരുന്ന അരുൺ, […]
Read more

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരം റോഡിലേക്ക് വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മരം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ അർധരാത്രിയിലും ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് […]
Read more

യുവാക്കൾ സഞ്ചരിച്ച കാർ ട്രക്കിന് പിന്നിൽ ഇടിച്ചുകയറി 5 മരണം

ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ദേശീയപാത 30-ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ […]
Read more

Recent News

Advertisement
WhiteswanTV Footer