എറണാകുളം: എറണാകുളം എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നടൻ നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. എടയാറിലെ ഷൂട്ടിംഗിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.


