കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ. റാമിന് ജാമ്യം. തലശ്ശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48-ാം ദിവസമാണ് ഡോക്ടർ റാമിന് ജാമ്യം ലഭിക്കുന്നത്.
ജൂലൈ 24നാണ് കേസിൽ ഡോക്ടർ എം.കെ. റാമിനെ റിമാൻഡ് ചെയ്തത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഡോക്ടർ റാം അറസ്റ്റിലായത്.


