Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

പാലക്കാട് അപകടത്തിൽപെട്ട ലോറിയിലേക്ക് മറ്റൊരു ലോറി ഇടിച്ച് അപകടം

പാലക്കാട്: മുണ്ടൂർ–തൂത സംസ്ഥാനപാതയിൽ നിർത്തിയിരുന്ന ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് ലോറികൾ ഉൾപ്പെട്ടതായി റിപ്പോർട്ട്. അഴിയന്നൂർ പതിനാറാം മൈൽ പ്രദേശത്തായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനായി ഒരു ലോറി റോഡരികിൽ നിർത്തിയിരുന്ന സമയത്താണ് പിന്നിൽ നിന്ന് വന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. പുലർച്ചെ ഏകദേശം ഒരു മണിയോടെയായിരുന്നു അപകടം. ഇതോടെ മൂന്ന് ലോറികൾക്ക് കേടുപാടുകൾ സംഭവിച്ചു.
Read more

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: പുനലൂർ- മൂവാറ്റുപുഴ റോഡിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് കച്ചിക്കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. അഞ്ചുപേർക്ക് പരിക്കേറ്റു. അപകടം ഇന്ന് പുലർച്ചെ നാലുമണിയോടെ സംഭവിച്ചു.
Read more

മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ ട്രാവലർ ഡ്രൈവറായ രാജേഷും യാത്രക്കാരിയായ രമണിയും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്ന് […]
Read more

തൃശ്ശൂരിൽ മരം കടപുഴകിവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

തൃശ്ശൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂർ റോഡിലെ പോഴങ്കാവിൽ റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. അതിനടിയിൽപ്പെട്ട മണികണ്ഠൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read more

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ കോട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. പെരിങ്ങളം സ്വദേശിനി ജാനകി (82) ആണ് മരിച്ചത്. ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരും പരിക്കേറ്റു. ജാനകിയെ ശ്വാസംമുട്ടലിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവുകയായിരുന്നു. സംഭവസമയം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതായി റിപ്പോർട്ടാണ്.
Read more

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു; 3 പേർക്ക് ദാരുണാന്ത്യം

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ്. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അപകടം. മഴയെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ […]
Read more

റോഡിൽ കെട്ടിനിന്ന വെള്ളത്തിൽ വീണ് കാർ തലകീഴായ് മറിഞ്ഞു; 4 പേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനി– കുറ്റിപ്പുറം ആറുവരി പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. ഈശ്വരമംഗലം ഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ സൈറാബാനു (55), ഇസ്ബുല്ല (19), യുസുഫ് (35), മുബാറക്ക് (34) എന്നിവരെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഇവർ എറണാകുളം ആശുപത്രിയിൽ ചികിത്സയ്ക്കു പോകുകയായിരുന്ന കാറാണ് റോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പതിച്ച് തെന്നി മറിഞ്ഞത്. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Read more

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം

സൂറത്ത്: ഗുജറാത്ത്–മഹാരാഷ്ട്ര ഹൈവേയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു, 40 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (MSRTC) ബസുകളാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത 53-ൽ ഉവ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. ഒരു ബസ് സൂറത്തിൽ നിന്ന് ദൂലേയിലേക്കും മറ്റൊന്ന് ചാലിസ്ഗാവിൽ നിന്ന് സൂറത്തിലേക്കുമായിരുന്നു യാത്ര. ആദ്യം മഹാരാഷ്ട്രയിലേക്ക് പോകുന്ന ബസ് ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് എതിര്‍ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. […]
Read more

കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 9പേർക്ക് പരിക്ക്

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവർ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

മൂവാറ്റുപുഴയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: വാഴക്കുളത്തിന് സമീപം സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു. മൂവാറ്റുപുഴ നാസ് റോഡ് സ്വദേശിനി അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി, വാഴക്കുളം അഞ്ചാം മൈൽ ജംഗ്ഷന് സമീപത്ത് അനീഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. വീട്ടാവശ്യ സാധനങ്ങൾ വാങ്ങാനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനീഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം […]
Read more

Recent News

Advertisement
WhiteswanTV Footer