കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയായ അമൽ ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുക്കം പുൽപറമ്പിൽ വെച്ചാണ് സംഭവം. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ അമലിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അമൽ മരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.



