Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘രമേശ് ചെന്നിത്തല മഹാൻ, പക്ഷേ ആഭ്യന്തരവകുപ്പ് മഹാമോശം’; നിയമസഭയിൽ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്ല വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പിന്റെ പ്രവർത്തനം മോശമാണെന്ന് സുധാകരൻ വിമർശിച്ചു. വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെയാണ് നല്ലവനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘പൊലീസുകാർ മുഴുവൻ കുഴപ്പമാണ്. രമേശ് ചെന്നിത്തല മഹാനും നല്ലയാളുമാണ്. എന്നാൽ ആഭ്യന്തരവകുപ്പിലെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കണം. വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെയാണ് നന്നാവുക? അദ്ദേഹത്തെ ആക്ഷേപിക്കുകയല്ല, പൊലീസുകാരെ നിയന്ത്രിക്കണം’ എന്നായിരുന്നു സുധാകരന്റെ പരാമർശം.

പൊലീസിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തണമെന്നും നിയമം പാലിക്കാൻ ജനങ്ങളെയും പൊലീസുകാരെയും ബോധവത്കരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പൊലീസുകാർ യൂണിഫോം ധരിച്ച പൗരന്മാരാണെന്നും നിയമത്തിന് വിധേയമായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പൊലീസിൽ അംഗബലം കുറവാണെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും വനിതാ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും പൊലീസ് സാന്നിധ്യം ഉറപ്പാക്കണം. അടിക്കാനും പിടിക്കാനും മാത്രമുള്ള സംവിധാനമല്ല പൊലീസെന്നും ജനങ്ങളുമായി സൗഹാർദപരമായി ഇടപെടാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ പ്രവർത്തനരീതിക്കെതിരെയും ജി. സുധാകരൻ വിമർശനം ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മനുഷ്യത്വമില്ലാത്ത ഇടമായി അത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിനെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും നിലവിലെ സംവിധാനത്തിൽ കാര്യമായ മാറ്റം വരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഭരണസംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യവും അദ്ദേഹം നിയമസഭയിൽ ഉന്നയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix