പലരുടെയും ഇഷ്ട വിഭവമാണ് ചിക്കൻ. ചിക്കന്റെ പലതരം വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് ഇത് ഒരു വെറൈറ്റി വിഭവം തന്നെയാണ്. എന്നാൽ ഇനി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും.
ചേരുവകൾ
മട്ടൻ ലിവർ
മഞ്ഞൾപ്പൊടി
കുരുമുളക് പൊടി
മുളക് പൊടി
പെരും ജീരകം പൊടി
വെളുത്തുള്ളി, ഇഞ്ചി
പച്ച മുളക്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
പെരും ജീരകം
കറുവപ്പട്ട
ഗ്രാമ്പൂ
ചെറിയ ഉള്ളി
കുരുമുളക് ചതച്ചത്
തയാറാക്കുന്ന വിധം
ചിക്കൻ കരൾ വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് കാന്താരി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, മുളക് പൊടി, പെരും ജീരക പൊടി, കറിവേപ്പില ആവശ്യത്തിനുള്ള ഉപ്പ് ഇത്തിരി വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂറോളം മസാല പിടിക്കുവാനായി വയ്ക്കാം.
ശേഷം പാൻ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവ ചേർത്ത് വഴറ്റാം. അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയുള്ളിയും ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് മസാല പുരട്ടിവച്ച ചിക്കൻ ലിവറും ചേർത്ത് വഴറ്റി ഫ്രൈ ചെയ്തെടുക്കാം. കുരുമുളക് ചതച്ചതും ചേർത്ത് കൊടുത്ത് വരട്ടി എടുത്താൽ മട്ടൻ ലിവർ റെഡി. ഇത് ചോറിനും ചപ്പാത്തിക്കും നല്ല കോമ്പിനേഷനാണ്.


