‘രമേശ് ചെന്നിത്തല മഹാൻ, പക്ഷേ ആഭ്യന്തരവകുപ്പ് മഹാമോശം’; നിയമസഭയിൽ രൂക്ഷവിമർശനവുമായി ജി. സുധാകരൻ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്ല വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പിന്റെ പ്രവർത്തനം മോശമാണെന്ന് സുധാകരൻ വിമർശിച്ചു. വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെയാണ് നല്ലവനാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘പൊലീസുകാർ മുഴുവൻ കുഴപ്പമാണ്. രമേശ് ചെന്നിത്തല മഹാനും നല്ലയാളുമാണ്. എന്നാൽ ആഭ്യന്തരവകുപ്പിലെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കണം. വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെയാണ് നന്നാവുക? അദ്ദേഹത്തെ ആക്ഷേപിക്കുകയല്ല, പൊലീസുകാരെ നിയന്ത്രിക്കണം’ എന്നായിരുന്നു സുധാകരന്റെ പരാമർശം. പൊലീസിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തണമെന്നും […]
Read more