Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

തിരുവല്ലയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അ‍ഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: എം.സി. റോഡിലെ തിരുവല്ല തുകലശ്ശേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. തുകലശ്ശേരി ചീക്കുളത്തിൽപ്പടി ഭാഗത്ത് ചെങ്ങന്നൂർ ഭാഗത്തുനിന്ന് വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ബസ് ഡ്രൈവർ അശോക് (42), ഏഴ് വയസ്സുകാരൻ ജോൺ, പതിമൂന്നുകാരൻ നിഖിൽ ആൻറണി, ആൽബർട്ട് ജൂഡ് (49), സ്റ്റെഫി […]
Read more

ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്

പാലക്കാട്: ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും, കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് കോയമ്പത്തൂർ-തൃശൂർ ദേശീയപാതയിൽ അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 6 പേർ സുരക്ഷിതർ

കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ സമയത്ത് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട മറ്റ് വാഹനയാത്രക്കാരാണ് വിവരം അറിയിച്ചത്. തുടർന്ന് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാറിൽ മുഴുവൻ തീപിടിച്ചു. വിവരം അറിഞ്ഞെത്തിയ മുക്കത്തെ ഫയർഫോഴ്സ് സംഘം രണ്ട് […]
Read more

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കായണ്ണ നരിനട സ്വദേശി സിദ്ധാർഥാണ് മരിച്ചത്. ബാലുശ്ശേരി– കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിടയ്ക്ക് സമീപത്താണ് അപകടം നടന്നത്. സിദ്ധാർഥ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉച്ചയോടെ സമീപത്തെ വീട്ടുകാർ അപകടത്തിൽപ്പെട്ട ബൈക്ക് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സമീപത്തുനിന്ന് സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരിക്കാം അപകടമുണ്ടായതെന്നാണ് പൊലീസ് കരുതുന്നത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ അപകടം ഉടൻ ആരുടെയും […]
Read more

ബൈക്കിൽ നിന്ന് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാട്ടായിക്കോണം സ്വദേശിയായ അരുൺ വിജയ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയാണ് അപകടം നടന്നത്. ഓമന നഗർ ഇടറോഡിൽ നിന്ന് കാട്ടായിക്കോണത്തെ പ്രധാന റോഡിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ഫിറ്റ്സ് വന്നതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലേക്ക് ഇടിച്ചുമറിഞ്ഞതായി പറയുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അർജുനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]
Read more

മുവാറ്റുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊച്ചി: മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി-57) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി (28)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏകദേശം 4.30-ഓടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്‌ഷോപ്പിലെ ജീവനക്കാരായ ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതിനിടെ അമിത വേഗത്തിൽ എത്തിയ […]
Read more

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പറക്കോട് പീഠികയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. പീഠിക സ്വദേശിനിയായ മറിയം ബീവി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. പത്തനാപുരം ഇളമണ്ണൂർ ഭാഗത്തുനിന്ന് മെറ്റലുമായി എത്തിയ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീടും കടയും ചേർന്ന കെട്ടിടത്തിലായിരുന്നു മറിയം ബീവി താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ അവർ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ വീടിന്റെ ഭിത്തി തകർന്നു മറിയം ബീവിയുടെ ശരീരത്തിലേക്ക് […]
Read more

ശാസ്താംകോട്ടയിൽ ബൈക്ക് മതിലിലേക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയിലെ ഭരണിക്കാവ് ജംഗ്ഷന് സമീപമുള്ള കടപുഴ റോഡിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Read more

രാമപുരത്ത് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോട്ടയം: രാമപുരത്ത് കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ശേഷം രാമപുരം–പാലാ റോഡിൽ ബോയ്സ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

ഗുരുഗ്രാമിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു: മെട്രോ ഗതാഗതം സ്തംഭിച്ചു

ഗുരുഗ്രാം: ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗുരുഗ്രാമിലെ മെട്രോ സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സെക്ടർ 72ലെ 220 കെവിഎ പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്‌ഫോർമറിലാണ് അപകടമുണ്ടായത്. വൈദ്യുതി തടസ്സപ്പെട്ടതോടെ രാത്രി 7.50 മുതൽ 8.33 വരെ റാപ്പിഡ് മെട്രോ സർവീസുകൾ നിർത്തിവെക്കേണ്ടിവന്നു. നിരവധി ട്രെയിനുകൾ പാതിവഴിയിൽ നിലച്ചതോടെ യാത്രക്കാർ മെട്രോയ്ക്കുള്ളിൽ കുടുങ്ങി. പിന്നീട് ചിലർ മെട്രോ പാളത്തിലൂടെ നടന്ന് അടുത്ത സ്റ്റേഷനുകളിലേക്ക് എത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അമിത ചൂടിനെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer