Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

റോഡ് മുറിച്ച് കിടക്കവേ സ്ത്രീകളെ ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രൻ ആണ് ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരികളാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ശാസ്താംകോട്ട ജംക്ഷനിൽ വെച്ചാണ് അപകടം നടന്നത്. ഇടിച്ചിട്ട ശേഷം കാർ […]
Read more

പൊൻമുടിയിൽ വാഹനം കുഴിയിലേക്ക് വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

പൊന്മുടി: കല്ലാർ–പൊൻമുടി റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരി മരിച്ചു. അനീഷ്–ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊൻമുടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.
Read more

ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്ലിയാർപീടികയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷിബിൽ റഹ്‌മാൻ (26) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് എം.വി. ആഷിഖ് (24) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. വെള്ളൂരിലെ സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഷിബിലും ആഷിഖും ഒരു ബൈക്കിലും മറ്റൊരു സുഹൃത്ത് വേറൊരു ബൈക്കിലുമായിരുന്നു യാത്ര. മുസ്ലിയാർപീടികയിൽ എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന തമിഴ്നാട് ആർടിസി ബസിനെ മറികടക്കാൻ […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; അച്ഛനും മകളും വെന്തുമരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. രഞ്ജിത്പാർ സ്വദേശികളായ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയുമാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവയ്ക്ക് പരിക്കേറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തോടൊപ്പം സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിൽ ഉണ്ടായ ഷോർട്ട് സർക്കീട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ പെട്ടെന്ന് തീ പടർന്ന് വാഹനത്തിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് കാറിന്റെ സെൻട്രൽ ലോക്കിങ് സംവിധാനം തകരാറിലായതോടെ ഡോറുകൾ […]
Read more

ഗ്രില്ലിൽ പിടിച്ചുനിന്ന യുവാവ് ഇടിമിന്നലേറ്റ് വീടിന് പുറത്തേക്ക് വീണു

മലപ്പുറം: പേരശ്ശന്നൂരിൽ ഇടിമിന്നലേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പേരശ്ശന്നൂർ പള്ളിയാൽപറമ്പിൽ താമസിക്കുന്ന അജീഷ് (39) ആണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ആയികുളത്ത് ഷാജഹാന്റെ വീട്ടിൽ എത്തിയിരുന്ന അജീഷ്, വീടിന്റെ ഇരുമ്പ് ഗ്രില്ലിൽ പിടിച്ച് നിൽക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റതോടെ അജീഷ് വീടിന് പുറത്തേക്ക് തെറിച്ചുവീണു. വലതു കൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റതായും അബോധാവസ്ഥയിലായതായും നാട്ടുകാർ അറിയിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാർ അജീഷിനെ ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്. ഇടിമിന്നലേറ്റ് ഷാജഹാന്റെ വീടിനും വലിയ […]
Read more

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരാനായ യുവാവിന് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്

കാസർകോട്: കുമ്പള–മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണാടകയിലെ പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള ഭാഗത്തുനിന്ന് ബന്തിയോട്ടേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഹിലിന്റെ ജീവൻ രക്ഷിക്കാനായില്ല. […]
Read more

ലെവൽ ക്രോസിംഗിൽ ബസിലേക്ക് ഇടിച്ച് കയറി 8 മരണം

ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 32ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അസോക്ദിൻ ഡേങ് റോഡിലെ മക്കസാൻ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഒരു പൊതുഗതാഗത ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതുമൂലം സുരക്ഷാ ബാരിയറുകൾ പൂർണമായി അടയാൻ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് ട്രെയിൻ ബസിലേക്ക് ഇടിച്ചുകയറിയത്. ട്രെയിൻ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ബസിന് […]
Read more

രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ പന്ത്രണ്ടുകാരന്റെ കളി കാര്യമായി; അബദ്ധത്തിൽ തീ പടർന്ന് ഓഫീസ് പൂർണ്ണമായി കത്തിനശിച്ചു

ബെയ്ജിങ്: കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഓഫീസിലേക്ക് ഒപ്പം കൂട്ടിയ രക്ഷിതാവിന് അപ്രതീക്ഷിത ദുരന്തം. രക്ഷിതാവ് ജോലിയിൽ മുഴുകിയിരുന്ന സമയത്ത് ഓഫീസിനുള്ളിൽ ലൈറ്റർ ഉപയോഗിച്ച് കളിച്ച പന്ത്രണ്ടുകാരൻ്റെ കയ്യിൽ നിന്നും അബദ്ധത്തിൽ തീ പടർന്ന് ഓഫീസ് കെട്ടിടം പൂർണ്ണമായി കത്തിനശിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷെജിയാങിലുള്ള ഒരു സ്വകാര്യ ഓഫീസിലാണ് ഏപ്രിൽ മുപ്പതിന് രാജ്യത്തെ ഞെട്ടിച്ച ഈ കനത്ത അപകടം ഉണ്ടായത്. അവധി ദിവസങ്ങളിൽ കുട്ടിയെ ഒറ്റയ്ക്കാക്കാതിരിക്കാനും അവനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുമായിരുന്നു രക്ഷിതാവ് കുട്ടിയെ തൻ്റെ […]
Read more

പഞ്ചാബിൽ 4 വയസ്സുകാരൻ ബോർവെല്ലിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

പഞ്ചാബ്: ഹോഷിയാർപൂർ ജില്ലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരൻ പുതുതായി കുഴിച്ച ബോർവെല്ലിൽ വീണു. ഹോഷിയാർപൂർ-ദസൂയ റോഡിന് സമീപം ഭിഖോവാലിലെ ചക് സമാന ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം സംഭവം നടന്നത്. രവീന്ദർ സിങ്ങിന്റെ മകൻ ഗുർകരൻ സിങ്ങാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 250 അടി ആഴമുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് ഹോഷിയാർപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരംപ്രീത് സിംഗ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം കുട്ടി ഏകദേശം 20–25 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള […]
Read more

കളമശ്ശേരിയിൽ വാഹനാപകടം ആറ് വയസ്സുകാരൻ മരിച്ചു

കൊച്ചി:എറണാകുളം കളമശ്ശേരിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുട്ടി ലോറി തട്ടിയതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ വന്ന ബസിനടിയിൽപ്പെടുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് കളമശ്ശേരി മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. സ്കൂട്ടറിൽ കുട്ടിക്കൊപ്പമുണ്ടായിരുന്നവർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ റോഡിൽ വാഹനങ്ങൾ തമ്മിലുള്ള അമിതവേഗതയോ അശ്രദ്ധയോ ആണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer