Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തില്‍ വീണു

കണ്ണൂർ: കണ്ണൂർ ടൗണിന് സമീപമുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു വീണു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മുന്നോട്ട് ഉരുണ്ടാണ് കുളത്തിലേക്ക് പതിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടസമയത്ത് കുളത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കുളിക്കുകയായിരുന്നു. എന്നാൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബഹളം വെച്ചതോടെ ആളുകൾ ഉടൻ ഓടിമാറി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടായില്ല. കുളത്തിന് മുകളിലുള്ള കുത്തനെയുള്ള റോഡരികിൽ ചരക്ക് […]
Read more

കോഴിക്കോട് ഇടിമിന്നൽ ദുരന്തം; ചുമരിൽ നിന്ന് കല്ല് തെറിച്ച് ഗൃഹനാഥന് പരിക്ക്

കോഴിക്കോട്: ശക്തമായ മിന്നലിൽ വീടിന്റെ ചുമരിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണ് ഗൃഹനാഥന് പരിക്ക്. കോഴിക്കോട് നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മഴയോടൊപ്പം ശക്തമായ ഇടിമിന്നലുണ്ടായ സമയത്താണ് അപകടം സംഭവിച്ചത്. മിന്നലിനെ തുടർന്ന് വീടിന്റെ ചുമരിലെ കല്ല് പൊട്ടിത്തെറിച്ച് മാധവൻ നായരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിൽ വളർത്തിയിരുന്ന കോഴികൾ മിന്നലേറ്റ് ചത്ത നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം നാല് […]
Read more

തിരുനക്കര ബസ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരിക്ക്

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തിയതിനെ തുടർന്ന് വീട്ടമ്മ ഗുരുതരാവസ്ഥയിൽ. നട്ടാശേരി എസ്.എച്ച്. മൗണ്ട് ഞെള്ളക്കാട്ട് സി.ഡി. റോസ് (69) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ നടന്ന സംഭവത്തിലാണ് അപകടം ഉണ്ടായത്. പുള്ളാടൻ ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ ബസിൽ നിന്ന് ഇറങ്ങിയ റോസ്, റോഡ് കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ജോലിക്കായി രാവിലെ എത്തിയ സമയത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റോസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ് […]
Read more

ബംഗളുരുവിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് അപകടം; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: ഒരുമിച്ചുള്ള യാത്രകളോടാണ് എപ്പോഴും പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ കുടുംബത്തിനു പ്രിയം. അങ്ങനെ സകുടുംബം പുറപ്പെട്ട ബെംഗളൂരു യാത്ര കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത വാഹനാപകടം. ബെംഗളൂരു ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ രവീന്ദ്രൻ (59), പാർവതി (53), ഇവരുടെ മറ്റൊരു മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ […]
Read more

ബെംഗളൂരുവിൽ താൽക്കാലിക ഷെഡിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു:നാടിനെ നടുക്കി നാരായണപുര ദുരന്തം

ബെംഗളൂരു: കൊത്തനൂർ നാരായണപുരയിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ വെന്തുമരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നെത്തിയ അതിഥി തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ജെസിഎസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഈ കുടുംബം നാരായണപുരയിലെ താൽക്കാലിക ഷെഡിലായിരുന്നു താമസം. ജോലിക്ക് പോകുന്നതിന് മുന്നോടിയായി മാതാവ് സാവിത്രി കുട്ടികളെ എന്നും മുത്തശ്ശിക്കൊപ്പമാണ് നിർത്തിയിരുന്നത്. എന്നാൽ വിധി ദുരന്തമായി പെയ്തിറങ്ങിയ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു […]
Read more

ആലുവയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്

കൊച്ചി: ആലുവ ചൂണ്ടി-പുക്കാട്ടുപടി റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

കാറിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; 5 പേർ മരിച്ചു

തെലങ്കാന: തെലങ്കാനയിലെ മഹബൂബ് നഗരിൽ സൂപ്പർ ബൈക്ക് കാറിലിടിച്ച് അഞ്ച് പേർ മരിച്ചു. ഞായറാഴ്ച രാത്രി പാലകൊണ്ട ബൈപാസ് റോഡിലായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സുസുക്കി ഹയബൂസ നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് ബൈക്ക് മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അർഷിയ ബീഗം (30), ഉജേപ (7), രണ്ട് വയസ്സുകാരൻ അമർ എന്നിവരാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും ഗുരുതരാവസ്ഥയിൽ […]
Read more

പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറം: പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ റാസിക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അവിടെ ചികിത്സയിലാണ്.
Read more

രോഗിയുമായിപ്പോയ ആംബുലൻസ് ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: കാർ അപകടം കണ്ടറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ആളെ ആംബുലൻസ് ഇടിച്ച് മരിച്ചു. ഇലന്തൂർ പാലച്ചുവട് സ്വദേശിയായ മാത്യു ടി. ശാമുവേൽ (റെജി-58) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെ പാലച്ചുവടിന് സമീപം ജെബിൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. ജെബിന് പരിക്കുകളൊന്നും ഉണ്ടായില്ല. അപകടം അറിഞ്ഞ് സമീപവാസിയായ മാത്യു ശാമുവേൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മാത്യുവിനെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപം പോയിരുന്ന ഇരുചക്രവാഹനത്തിലും […]
Read more

കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് തകർന്നു വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്:കിണർ വൃത്തിയാക്കാനായി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ വീടിന്റെ കിണറ്റിലാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം തന്നെ കിണർ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും പണി പൂർത്തിയാകാത്തതിനെ തുടർന്ന് ബാക്കി ജോലികൾക്കായി ഇന്ന് രാവിലെ വീണ്ടും കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി മുകളിൽ നിന്ന് സ്ലാബ് പൊട്ടിവീണത്. അപകടം നടന്ന ഉടനെ തന്നെ സ്ഥലത്തുണ്ടായിരുന്നവരും […]
Read more

Recent News

Advertisement
WhiteswanTV Footer