Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ചാത്തമംഗലം മലയമ്മ സ്വദേശിനി സൗദാബി കെ.വി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഓമശ്ശേരി അമ്പലക്കണ്ടി പൂളപ്പൊയിൽ റോഡിലെ ഇരട്ട കുളങ്ങരയിലാണ് അപകടം നടന്നത്. ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഞ്ഞിമരക്കാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലയമ്മയിലെ ഭർത്തൃവീട്ടിൽ നിന്ന് മുണ്ടുപാറയിലെ […]
Read more

കർണാടകയിലെ മലയാളികളുടെ വാഹനം കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം. കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. ഗുണ്ടൽപേട്ടിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെവെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് […]
Read more

ചന്തവിളയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ ഇടിച്ച് യുവാവിന് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശി ആകാശ് (28) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിലാണ് സംഭവം നടന്നത്. ചിതറയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആകാശ് സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയിരുന്നു. വെള്ളം വാങ്ങി പുറത്തുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട ഇന്നോവ കാർ വന്ന് ഇടിച്ചതോടെ ആകാശ് പരിക്കേറ്റു. സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ […]
Read more

കൊടുവള്ളിയിൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് 7 പേ​ർ​ക്ക് പ​രി​ക്ക്

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ കാർ ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയിൽ സ്വദേശികളായ ആദം (6), ഫർസാന (27), സലീം (53), സുഹൈൽ (25), റസിയ (47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശേരി സ്വദേശിനി വനജ (52) എന്നിവർക്കാണ് […]
Read more

കെ​എ​സ്ആ​ർ‌‌​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; 10 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു കെഎസ്ആർടിസി ബസും മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read more

കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരുമാണ് പിക്കപ്പ് വാൻ ഡ്രൈവറെ പുറത്തെത്തിച്ചത്.
Read more

മലാപ്പറമ്പിൽ സൈൻ ബോർഡിൽ സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മലാപ്പറമ്പ് സർവീസ് റോഡിൽ ഉണ്ടായ അപകടത്തിൽ യുവാവിന്‌ ദാരുണാന്ത്യം. കണ്ണൂർ ധർമടം സ്വദേശിയായ കെ. പ്രഗിൽ (37) ആണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. റോഡിൽ നിന്ന് നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ സൈൻ ബോർഡിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ ആശുപത്രിയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഒരു കാർ ദൃശ്യങ്ങളിൽ കാണാം. ആ കാർ കണ്ട് വേഗം കുറയ്ക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പ്രഗിലിനെ […]
Read more

മുംബൈയിൽ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മുംബൈ: മേൽപ്പാല നിർമാണത്തിനിടെ പൈലിംഗ് മെഷീൻ തകർന്നു വീണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിയോൺ–പൻവേൽ ഹൈവേയിൽ മൻഖുർദ് ടി-ജംഗ്ഷൻ സമീപത്താണ് അപകടം നടന്നത്. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാൻ ആണ് മരിച്ചത്. തറയിൽ സുരക്ഷിതമായി ഉറപ്പിക്കാതിരുന്ന പൈലിംഗ് യന്ത്രം നിയന്ത്രണം വിട്ട് മറിഞ്ഞ് അദ്ദേഹത്തിന്റെ മേൽ പതിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ […]
Read more

നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞു; പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം

ഹാസൻ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിൽ ചന്നരായപട്ടണ–ഹിരിസാവെ റൂട്ടിലെ എൻഎച്ച് 75ൽ ആണ് സംഭവം. മല്ലവനഘട്ട ഗ്രാമത്തിന് സമീപം ധർമ്മസ്ഥലയിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹേമാവതി കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 20 വയസ്സുകാരി പ്രിയങ്കയും അവരുടെ ഒന്നര വയസ്സുള്ള മകൻ വൈഭവ്ും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാരും […]
Read more

നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുകയറി

കൊച്ചി: ഇടപ്പള്ളി–അരൂർ ദേശീയ പാതയിലെ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പാഴ്സൽ ലോറി കൈവരിക്ക് താഴെ മണിക്കൂറുകളോളം തൂങ്ങി കിടന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് സുരക്ഷിതമായി പുറത്തേക്കിറങ്ങാനായത് ആശ്വാസമായി. വൈറ്റിലയിൽ നിന്ന് അരൂർ പോകുകയായിരുന്നു ലോറി. അപകടത്തിൽ ലോറിയുടെ മുൻ ടയറുകൾ കൈവരി തകർത്തു താഴേക്ക് വീഴുന്ന നിലയിലായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്തത്. നിലമ്പൂർയിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer