കോട്ടയം: രാമപുരത്ത് കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഉച്ചയ്ക്ക് ശേഷം രാമപുരം–പാലാ റോഡിൽ ബോയ്സ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.






