Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുഗ്രാമിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു: മെട്രോ ഗതാഗതം സ്തംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുരുഗ്രാം: ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗുരുഗ്രാമിലെ മെട്രോ സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സെക്ടർ 72ലെ 220 കെവിഎ പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്‌ഫോർമറിലാണ് അപകടമുണ്ടായത്.

വൈദ്യുതി തടസ്സപ്പെട്ടതോടെ രാത്രി 7.50 മുതൽ 8.33 വരെ റാപ്പിഡ് മെട്രോ സർവീസുകൾ നിർത്തിവെക്കേണ്ടിവന്നു. നിരവധി ട്രെയിനുകൾ പാതിവഴിയിൽ നിലച്ചതോടെ യാത്രക്കാർ മെട്രോയ്ക്കുള്ളിൽ കുടുങ്ങി. പിന്നീട് ചിലർ മെട്രോ പാളത്തിലൂടെ നടന്ന് അടുത്ത സ്റ്റേഷനുകളിലേക്ക് എത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

അമിത ചൂടിനെ തുടർന്ന് ട്രാൻസ്‌ഫോർമറിലെ ഓയിൽ ചോർന്നതാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സെക്ടർ 52, 56 ഉൾപ്പെടെ അഞ്ച് സബ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. തകരാർ പരിഹരിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മെട്രോ സർവീസുകൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer